"ആ ഫോണ്‍ നമ്പര്‍ റിങ്ങ് ചെയ്യുന്നത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍..."
ബീപ് ശബ്ദം കേട്ടപ്പോള്‍ മെസ്സേജ് തുറന്ന് നോക്കി...
കണ്ണില്‍ ഇരുട്ട്...കാതില്‍ ഒരു മുഴക്കം...ഒരായിരം ചോദ്യങ്ങള്‍ കടലടിക്കുന്ന മനസ്സ്..
ഒന്ന് കൂടി സൂക്ഷിച്ചുനോക്കി..
"ഔര്‍ ആക്ടീവ് വക്കെര്‍ മന്‍സൂര്‍ പാസ്‌ട് എവേ..ഇറ്റ് വാസ് ആന്‍ ആക്സിടെന്റ്റ്...ജനാസാ ടൈം വില്‍ ഇന്ഫോം യു ലൈടെര്‍"
******** ********** *********** **************
മനസ്സ് ആല്‍വാ പുഴയോരത്തെ,വൈ.എം.സി.യെ ക്യാമ്പ് സൈറ്റിലെ ആ കൊച്ചു പന്തലില്‍ എത്തി...ഇവിടെ ഇന്ന് പ്രോഫ്കൊന്‍ തുടങ്ങുകയാണ്...രാത്രി പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു നിങ്ങി..ഡെസ്കില്‍ തലയും വെച്ച് പന്തലില്‍ കരഞ്ഞിരിക്കുന്ന ഒരു കുട്ടി...പേര് മന്‍സൂര്‍...എന്താകും..?ശാരീരിക പ്രശ്നങ്ങള്‍...? അതോ പുതിയ വെളിച്ചം ലഭിച്ച ഹൃദയത്തിന്‍റെ ചാറ്റല്‍ മഴ...?!അത് ഈ പന്തലിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ..!
നമ്മുടെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ അടുത്തുപോയി കാര്യം തിരക്കി...അവന്‍റെ കരച്ചില്‍ ഉച്ചത്തിലായി...! വരികള്‍ക്കിടയില്‍ നിന്ന് വിഷയം കിട്ടി..!
ഹോസ്ടല്‍മുറികള്‍ കയറി ഇറങ്ങി അവന്‍ ക്ഷനിച്ചുകൊണ്ടുവന്ന ചില ഫ്രെണ്ട്സ് സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് നഗരി വിട്ടു..! അവന്‍ കണ്ട സ്വപ്നം, ഇവര്‍ നന്നാവണം ...കാമ്പസിന്ന ഒരു പുതിയ മുഖം വരണം...!അതിന്‍റെ പുണ്യം എനിക്ക് വേണം എന്നതോക്കെയയിരിന്നു...!പക്ഷെ അവര്‍ പോയില്ലേ...എല്ലാവരും അവനെ
സമാധാനിപ്പിച്ചു...
ആ പേരും മുഖവും മനസ്സില്‍ കോറിയിട്ടു...
******** ********** ********* ******* ********* ********
രക്തം പുരണ്ട കുപ്പായത്തില്‍ ആശുപത്രിയുടെ വരാന്തയിലൂടെ അവന്‍റെ നിശ്ചല മേനി നീങ്ങിയപ്പോള്‍...ഒരു വലിയ ജനാവലിയുടെ മധ്യത്തില്‍ അവന്‍റെ മന്കൂനക്ക് അരികില്‍ നിന്നപ്പോള്‍ പ്രോഫ്കൊന്‍ പന്തലില്‍ വീണ അവന്‍റെ കണ്ണീര്‍ കണങ്ങള്‍ സൂര്യ കിരങ്ങള്‍ ഏറ്റ് വീണ്ടും തിളങ്ങുന്ന പോലെ എനിക്ക് തോന്നി....
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ നിന്ന് പിന്നെയും വണ്ടികള്‍ പ്രോഫ്കൊന്‍ പന്തലുകളില്‍ വന്നു നിര്‍ത്തി...പ്രോഫ്കൊന്‍ വല്ര്‍ന്നുകൊണ്ടേ ഇരിന്നു...മന്‍സൂര്‍ അവന്‍റെ മന്കൂനയില്‍ അനന്ത ശയനത്തിലാണ്...!പക്ഷെ പുണ്യങ്ങള്‍ അവന് ലഭിക്കുന്നുണ്ടാകും...!നാഥാ നീ ഞങ്ങളുടെ സുഹ്രത്തിനെ അനുഗ്രഹിക്കണേ...ആമീന്‍
പുണ്യം അവനു മാത്രമല്ല..അവനെ ഇവിടെഎതിച്ചവര്‍ക്കുമുണ്ടാകും..
ഒരു ക്യാമ്പസില്‍ നിന്ന് ഒരാള്‍ വരുന്നു...അയാളിലൂടെ ഒരുപാടു കുട്ടികളെ നാം കൊണ്ടുവരുന്നു ..അതിനാല്‍ നിങ്ങളുടെ ഫോണില്‍ ,ഓര്‍മയില്‍ ഉള്ള എല്ലാ പ്രൊഫഷനല്‍ വിദ്യാര്‍ഥികളെയും ഇപ്പോള്‍ തന്നെ പ്രോഫ്കൊന്‍ അറിയിക്കുക...വരവ് ഉറപക്കുക...അവരുടെ ഫോണ്‍ നമ്പര്‍ മറ്റു വിശദാംശങ്ങള്‍ തുടങ്ങിയവ എം.എസ്.എം കോണ്ടാക്ട് ബാങ്കില്‍ എത്തിക്കുക...
നിങ്ങള്‍ നല്‍കുന്നത് ഒരു കോണ്ടാക്റ്റ് ആയിരിക്കാം.. അതിലൂടെ ആ കാമ്പസിലുള്ള ആയിരങ്ങള്‍ക്ക് നമ്മുടെ സന്ദേശം എത്തും...ലഖുലേഖ,സി.ഡി,പ്രീ പ്രോഫ്കൊന്‍ മീറ്റ് എല്ലാറ്റിനും ആ നമ്പര്‍ റിങ്ങ് ചെയ്തുകൊണ്ടേ ഇരിക്കും...നിങ്ങള്ക് പുണ്യവും ലഭിച്ചുകൊണ്ടിരിക്കും...! മറ്റു കാമ്പസുകളിലെ സഹപ്രവര്‍ത്തകരുടെ കൂടെ നിങ്ങള്‍ നല്‍കിയ നമ്പറിലെ കുട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ വര്‍ഷം ഏതാനും പേര്‍ മാത്രമാകാം വരുന്നത്...! പിന്നെ നൂരുകനക്കികനു കുട്ടികളെ വഹിച്ചു വാഹനങ്ങള്‍ പ്രോഫ്കൊന്‍ പന്തലില്‍ എത്തിച്ചേരും...അന്ന് നിങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും പുണ്യങ്ങള്‍ നിങ്ങളെ തേടി എത്തും...
അതെ നിങ്ങള്‍ നല്‍കിയ "ആ ഫോണ്‍ നമ്പര്‍ റിങ്ങ് ചെയ്യുന്നത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍..."ആണ് . അതിനാല്‍ എം.എസ്.എം പ്രഖ്യാപിച്ച donate your contact campaign വിജയിപ്പിക്കുക...നാഥന്‍ അനുഗ്രഹിക്കട്ടെ
സ്നേഹം
താജു
MSM IT WING
-CONTACT-ASLEM PANDIKKAD-9895732298
-ABDURAHMAN CHUNGATHARA-8129565777
-NASEEF PP-9446990010
-EMAIL-msmkerala@gmail.com
-msmprofcon2014@gmail.com
No comments:
Post a Comment