8 – ആം തരം (13 വയസ്സ് ) മുതല്‍ +2 (18 വയസ്സ് ) വരെയുള്ള കൌമാര പ്രായത്തിലുള്ള വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ വരുന്നത് . വിദ്യാര്‍ഥി കാലഘട്ടത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റയും നിര്‍ണായക ഘട്ടം എന്ന്‍ തിരിച്ചറിഞ്ഞാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ എം. എസ് . എം ആവിഷ്കരിച്ചിട്ടുള്ളത് . ശാഖ -മേഖല – ജില്ലാ ഘടകങ്ങള്‍ ,സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്കൂള്‍ & ഹയര്‍ സെക്കന്ററി വിങ്ങും രൂപീകരിച്ചാണ് ഈ പദ്ധതികള്‍ മുന്നോട്ടുകൊണ്ടു പോകുന്നത് .
ഇഖ്റഅ’ മോറല്‍ സ്കൂള്‍
വേനലവധിക്കാലത്ത് പഠനം ,ചിന്ത സമര്‍പ്പണം ” എന്നാ പ്രമേയത്തില്‍ കേരളത്തില്‍ മുഴുവന്‍ മേഖലാ കേന്ദ്രങ്ങളിലും മഹല്ലുകളിലും നടക്കുന്ന അവധിക്കാല മതപഠന സംരംഭം .സംസ്ഥാന സമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടം ,കേന്ദ്രീകൃത സിലബസ് ,പത്ത് മുതല്‍ ഇരുപത് ദിവസം വരെയുള്ള സ്കൂള്‍ പഠന രീതി ,ദിവസവും ഖുര്‍ആന്‍ പഠനം ,പൊതുവായ കാര്യങ്ങളെ കുറിച്ച് അവബോധം .ഫീല്‍ഡ് ട്രിപ്പ് ,മടുപ്പുളവാകാത്ത അധ്യയന രീതി എന്നിവയാണ് പ്രത്യേകതകള്‍.
റിലിജ്യസ് സ്കൂള്‍
” ജീവിതാനുഭവങ്ങളിലൂടെ ദിശാബോധം ” എന്ന പ്രമേയത്തില്‍ ഓരോ വര്‍ഷവും എസ് . എസ് .എല്‍ .സി പൂര്‍ത്തിയാക്കുന്ന അമ്പത് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് 1996 മുതല്‍ സംസ്ഥാന തലത്തില്‍ വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന ദശദിന റെസിഡന്‍ഷ്യല്‍ ക്യാമ്പാണിത് . ഇസ്ലാമിക ആദര്‍ശം , കര്‍മാനുഷ്ടാനം , ചരിത്രബോധം , ജനറല്‍ നോളജ് , കരിയര്‍ ഗൈഡന്‍സ് ,കൌണ്‍സിലിംഗ് എന്നിവയാണ് പ്രോഗ്രാം .കൂടാതെ പഠന യാത്രയും ക്യാമ്പിന്റെ ഭാഗമായുണ്ട് . ഓരോ രംഗത്തെയും വിദഗ്ധ ഫാകള്‍റ്റികള്‍ ക്യാമ്പ് നയിക്കുന്നു .
ജാലകം ജില്ലാ സഹവാസ ക്യാമ്പ്
” വരൂ നന്മയുടെ ലോകത്തേക് മിഴി തുറക്കാം ” എന്ന പ്രമേയത്തില്‍ സ്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റസിഡെന്‍ഷ്യല്‍ ക്യാമ്പ് .സംസ്ഥാന സമിതി തയ്യാറാക്കി നല്‍കുന്ന സിലബസ് ,വിദഗ്ദ അധ്യാപകര്‍ .
വിഷന്‍ ഇസ്ലാമിക് ഓറിയന്റഷന്‍ ക്യാമ്പ്
ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി വേനലവധിയില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സപ്തദിന റെസിഡന്‍ഷ്യ ല്‍ ക്യാമ്പ് . ഇസ്ലാമിക് ,ജനറല്‍ ,കരിയര്‍ വിഷയങ്ങളിലുള്ള പ്രോഗ്രാം .ആദ്യം അപേക്ഷിക്കുന്ന 60 പ്രധിനിധികള്‍ക്ക് മാത്രം പ്രവേശനം.
” ഹൈ സെക് ” ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം
കൌമാര കാലഘട്ടത്തിലെ ഏറ്റവും ചടുലവും , പുതുമകളുടെ പുതു ലോകത്തേക് എത്തി നോക്കാന്‍ വെമ്പല്‍ കൊള്ളുന്നതുമായ ഒരു ഘട്ടം എന്ന നിലയില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ അസ്ഥിത്വം പരിഗണിച്ചു കൊണ്ട് ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ മാത്രം സംഘടിപ്പിച്ച് ജില്ലാ തലങ്ങളില്‍ നടത്തപ്പെടുന്ന ഏകദിന സമ്മേളനം ,ഹൈ സെക്കിന്റെ ഭാഗമായി ഓരോ ജില്ലകളിലും പതിനായിരക്കണക്കിനു ലഖുലേഖ ,ലഖു പുസ്തകങ്ങള്‍ ,സി .ഡി കള്‍ എന്നിവ കൈമാറുന്നു .സ്കൂള്‍ തലത്തില്‍ ക്വിസ് പ്രോഗ്രാമുകള്‍ നടത്തപ്പെടുന്നു .സമ്മേളനത്തില്‍ കൌമാരം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ ,കരിയര്‍ ഗൈഡന്‍സ് ,കൌണ്‍സലിംഗ് ,ഇസ്ലാമിക ആദര്‍ശം എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത് .
എം.എസ്.എം സ്കൂള്‍ കിറ്റ് പദ്ധതി
അധ്യയന വര്‍ഷാരംഭത്തില്‍ വരുന്ന വിദ്യാഭ്യാസ ചിലവ് പല കുടുംബങ്ങള്‍ക്കും ഭാരമാകുന്ന പശ്ചാത്തലത്തില്‍ എം.എസ്.എം വിവിധ ഇസ്ലാഹി സെന്ററുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണിത്.എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കിറ്റ് നല്‍കിവരുന്നു.
No comments:
Post a Comment