Showing posts with label REMINDER FROM SCHOLARS. Show all posts
Showing posts with label REMINDER FROM SCHOLARS. Show all posts

Sunday, February 2, 2014

"ക്യാന്‍സര്‍..ഫോര്‍ത്ത് സ്റ്റേജ്...അല്പം മോശമാണ്..."

ഞാന്‍ എന്ത് നേടി..?ഇത് ഇനി ആര്‍ക്ക് ഉപകരിക്കും"
******** ****** ******** ****
ഇന്ന് കോണ്‍വെക്കെഷനാണ്..!
മനസ്സില്‍ താലോലിച്ച ദിനം വന്നെത്തിയിരിക്കുന്നു..!
എന്ട്രന്‍സ് റിസള്‍ട്ട് വന്ന അന്ന് അമ്മൂമ പറഞ്ഞു:"ന്‍റെ മോന്‍ ഡോക്റ്റര്‍ ആകുന്നതു കാണാന്‍ എനിക്ക് കഴിയോ..?"
ഇന്ന് അമ്മയും അമ്മൂമയും ഉണ്ടിവിടെ
ബിരുദദാന ചടങ്ങ് കാണാന്‍..
പ്രതേക വസ്ത്രങ്ങള്‍ ധരിച്ച്,ഫ്ലാഷ് മിന്നുന്ന വേദിക്കരികില്‍ അവന്‍ ഇരിന്നു...!
ഓര്‍മകളുടെ തേരിലേറി മനസ്സ് പിന്നിലേക് സഞ്ചരിച്ചു...!
എന്ട്രന്‍സിന്‍റെ കടുത്ത ദിനങ്ങള്‍..!
ഉറങ്ങാത്ത രാവുകള്‍..!
പ്രൊഫഷണലിന്‍റെ ജീവിത നിലവാരം മനസ്സില്‍ കണ്ട് ആര്‍ത്തി പൂണ്ട് നടത്തിയ സാഹസികതകള്‍..!
നല്ലയിനം കാര്‍...അംബര ചുംബിയായ കൊട്ടാരം..!
സുന്ദരിയായ ഭാര്യ...!കൈ നിറയെ പണം...!
ഒരുപാട് കൊതിച്ചു..
പക്ഷെ ഇന്നലെ വന്ന ബയോപ്സി റിപ്പോര്‍ട്ട് എല്ലാം തകര്‍ത്തിരിക്കുന്നു...
"ക്യാന്‍സര്‍..ഫോര്‍ത്ത് സ്റ്റേജ്...അല്പം മോശമാണ്..."
ഡോക്ടറുടെ വരികള്‍ കാതില്‍ പിന്നെയും പിന്നെയും മുഴങ്ങികൊണ്ടിരുന്നു..
വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവന്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈ പറ്റി;
പിന്നെ അതിലേക് നോക്കി മെല്ലെ മന്ത്രിച്ചു"ഞാന്‍ എന്ത് നേടി..?ഇത് ഇനി ആര്‍ക്ക് ഉപകരിക്കും"
ഇസോഫാഗസിന്‍റെ മാംസ ഭിത്തികളില്‍ കാന്‍സര്‍ രോഗാണു
കലാപം ശക്തി പെടുത്തിയപ്പോള്‍ വേദന തിന്നു അവന്‍ എയര്‍ ബെഡില്‍ അമര്‍ന്ന് കിടന്നു..അപ്പോഴും ആ സര്‍ട്ടിഫിക്കറ്റ് സൂട്കേസില്‍ ഭദ്രമായിരുന്നു...
സഹോദര...
ഈ കഥയിലെ നായകന്‍ നാളെ ചിലപ്പോള്‍ താങ്കളും ആകാം..!
ഗര്‍ഭ ഗ്രഹത്തില്‍ 12 ഗ്രാം മാംസക്കഷ്ണമായിരുന്നു നാം..
ശൈശവവും യവ്വനവും കടന്ന്,വാര്‍ധക്യത്തിന്‍റെ ഇടനാഴികകള്‍ പിന്നിട്ട്, മരണത്തിന്‍റെ കടത്തുതോണിയേറി ഒരു യാത്ര..
അതിന് വേണ്ടി നാം എന്ത് ചെയ്തു..
അവസരങ്ങള്‍ എല്ലാം നിസ്സാര കാരണങ്ങള്‍ നിര്‍ത്തി നഷ്ട്ടമക്കരുത്..
ദാഹാര്‍ത്തനായ യാത്രികനന്‍റെ തൊണ്ടനനക്കുന്ന ദാഹ ജലം പോലെ തിരക്ക് പിടിച്ച പഠന ദിനങ്ങള്‍കിടയില്‍ മനസ്സ് ഒന്ന് നനക്കാന്‍ സ്വയം തിരുത്താന്‍ ഒരവസരം..
പ്രോഫ്കൊന്‍...!
പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ അപൂര്‍വ്വ സംഗമം..
കൂരിരുട്ടില്‍ ജ്വലിക്കുന്ന നിയോണ്‍ ബള്‍ബുകള്‍ പോലെ ജീവിത വഴിതിരുവുകളില്‍ അത് താങ്കളെ സഹായിക്കും..!
ഏതാനും മണിക്കൂര്‍ ഒരു നന്മക്കു വേണ്ടി..
പിന്നെ മണ്ണിനു താഴെ തനിച്ചാണല്ലോ...
അസ്വകര്യങ്ങളുടെ മന്കൂന മറക്കരുത്...
"അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കതിരിക്കട്ടെ.പരമ വഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചികാത്തിരിക്കട്ടെ"(ഖുര്‍ആന്‍ 31:33)
സ്നേഹം
താജു
*Thajudheen Swalahi *

Saturday, February 1, 2014

അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..

ഞാനൊരുപാട് ക്ഷണിച്ചിട്ടുണ്ട് നിന്നെ, ഇതിനു മുൻപും..
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
ഈ നുരയുന്ന പതക്കുള്ളിൽ നിന്നും രക്ഷപ്പെടണമെന്ന് എത്ര തവണ നീ തന്നെ എന്നോട് പറഞ്ഞിരിക്കുന്നു.. ഈ മനം മടുപ്പിക്കുന്ന പുകച്ചുരുളുകളിൽ നിന്നും രക്ഷയില്ലേ എന്നോർത്തു നീ എത്ര തവണ അലറിക്കരഞ്ഞിരിക്കുന്നു..ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നീയെത്ര കൊതിച്ചിരിക്കുന്നു.. പക്ഷെ അടുത്ത കുപ്പി വരുമ്പോൾ, പൊട്ടിക്കാത്ത അടുത്ത പാക്കറ്റ് വരുമ്പോൾ മോണ കാട്ടിച്ചിരിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ നീ ചിരിച്ചു കൊണ്ട് അതെടുത്തുപയോഗിക്കുന്നു.
സത്യം! നീ കാമ്പസിൽ വന്നത് ഇങ്ങനെയായിരുന്നില്ല. നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് ഫസ്റ്റ്ഇയർ ഹോസ്റ്റലിൽ വെച്ച് ചര്ച്ച ചെയ്തത് നീ ഓർക്കുന്നുണ്ടോ? ജീവിതഭാരം കൊണ്ട് പത്മൂന്നാം വയസ്സിൽ നാടുവിടേണ്ടി വന്ന പിതാവിന്റെ മകനാണെന്ന് നീയെന്നു എത്ര തവണ പറഞ്ഞിരിക്കുന്നു. ആ പാവം പിതാവിനു തിരിച്ചു കൊടുക്കാനുള്ള മകന്റെ കടമകളെക്കുറിച്ചു നീ വാചാലമായി സംസാരിച്ചിരുന്നു.
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
പഠിക്കാനുള്ള സാമർത്ഥ്യം , ക്രിയേറ്റിവിറ്റി, സൗന്ദര്യം, ആരോഗ്യം, നിന്റെ ഗംഭീരമായ ശബ്ദം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി നിന്നെ നശിപ്പിച്ചിരിക്കുന്നു.
ഇത് എന്റെ അവസാന ശ്രമം ആയിരിക്കാം. ഇതിനു മുന്പ് മൂന്നു കൊല്ലവും ഞാൻ നിന്നെ ക്ഷണിച്ചിട്ടുണ്ട്. വരാതിരിക്കാൻ നീ പറഞ്ഞേക്കാവുന്ന ന്യായീകരണങ്ങൾ എനിക്കറിയാം. അമ്മാവന്റെ അയൽവാസിയുടെ കല്യാണം, മിനി പ്രോജക്റ്റിന്റെ അവസാന മിനുക്കു പണി...അങ്ങനെയങ്ങനെ .. കറുത്ത പുകച്ചുരുളുകൾ ഊതിവിട്ടു കഴിഞ്ഞ വര്ഷം നീ പറഞ്ഞ കാരണം മുസ്ലിം പ്രസ്ഥാനങ്ങൾക്കിടയിലെ ഭിന്നിപ്പിൽ മനം മടുത്തു എന്നായിരുന്നു. വരാതിരിക്കാൻ ഇനിയും നിനക്ക് കാരണങ്ങൾ ഉണ്ടാകാം..
ഇതാ അവസാനവട്ടം ഞാൻ ക്ഷണിക്കുന്നു ആ പഴയ ഓജസ്സുള്ള നിന്നെ തിരിച്ചു കിട്ടാൻ. മറന്നു പോയ നമ്മുടെ ജീവിത ലക്ഷ്യത്തെ ഒന്ന് കൂടി ഓർമ്മപ്പെടുത്താൻ..നന്നാവണ്ടെടാ നമുക്ക് ?
വരൂ .....
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.

Sunday, December 15, 2013

ഒരു ഇടവഴി ആ കുറ്റിചെടികള്‍ കിടയില്‍ ഉണ്ടാകുമോ..?

ഒരു ഇടവഴി ആ കുറ്റിചെടികള്‍ കിടയില്‍ ഉണ്ടാകുമോ..?

>>>>>>>>>><<<<<<<<<<<>>>>>><<<<
ബസ്‌ പതിയെ വേഗത കുറഞ്ഞു വന്നു..അവസാനം നിന്നു..വിണ്ടോയിലൂടെ പുറത്തേക്കു നോക്കി...!
അകലെ ചുകന്ന സിഗ്നല്‍ ലാമ്പുകള്‍ പ്രകാശം പൊഴിക്കുന്നു...
കൊഴിഞ്ഞ് വീഴുന്ന സെക്കണ്ടുകള്‍ നോക്കി അക്ഷമരായി കാത്ത് നില്‍കുന്ന വാഹന വ്യുഹങ്ങള്‍...!
റെഡ് സിഗ്നല്‍ ഗ്രീന്‍ ലൈറ്റുകളായി മാറുന്നതും കത്ത് എത്ര പേര്‍...!

മനസ്സിന്‍റെ വാളില്‍ നിറയെ കുറേ പോസ്റ്റിങ്ങുകള്‍ നിറഞ്ഞു..

ജീവിതവും ഇങ്ങനെതന്നെയല്ലേ..!?
അപ്രതീക്ഷിതമായി തെളിയുന്ന പ്രതിസന്ധികളുടെ ചുവപ്പ് നിറങ്ങള്‍ക്ക് മുന്നില്‍ സ്തബ്ധമായി നില്‍കുന്ന എത്ര ജീവിതങ്ങള്‍...? പരിഹാരത്തിന്‍റെ പച്ചവെളിച്ചം നോക്കി അവര്‍ കാലം കഴിക്കുന്നു..!

മാരക രോഗങ്ങള്‍..കടങ്ങള്‍..വേദനകള്‍ പിന്നാലെയുണ്ട്..
മറ്റുള്ളവരുടെ കൈകള്‍ പിടിച്ച് സാരമില്ല എല്ലാം അല്ലാഹുവിന്‍റെ വിധിയല്ലേ എന്ന് പറയുന്നവന് സ്വയം അതോര്‍ക്കാന്‍ കഴിയാത്ത കടമ്പകള്‍...!
ഇളം മഞ്ഞ് കാഴ്ച മറക്കുന്ന പ്രഭാതം സൂര്യ കിരണങ്ങള്‍ മധ്യാഹ്നവും പിന്നെ സായാഹാനവുമാക്കി മറ്റും...! 

പൂര്‍ണ്ണ ചന്ദ്രിക പ്രകശം പൊഴിക്കുന്ന രാവും പോയ്‌ മറയും...! 
പാല്‍ പുഞ്ചിരി പരത്തുന്ന പൊന്നുവും..തളര്‍ച്ചയില്‍ തണല്‍ മരമായി മാറുന്ന പ്രിയപെട്ടവളും പിന്നെസ്നേഹക്കടല്‍ തീര്‍ത്ത മാതാപിതാക്കളും ഇല്ലാത്ത മണ്‌കൂന .വന്നെത്തും ..! 

തണുത്തുറഞ്ഞ രാവില്‍ മന്നസ്മിതം തൂകുന്ന ഇണയുടെ കൂടെ ഉല്ലസിച്ച ആദ്യരാത്രി.. അത്തറിന്‍റെസുഗന്ധം..! പാതി പതിഞ്ഞ് കത്തുന്ന സീറോ ബള്‍ബുകള്‍...നിശാന്ധമായ രാവിന്‍റെ മറവില്‍ മരച്ചില്ലകളില്‍ ഇരുന്നു രാഗമുയര്തുന്ന രാകിളിയുടെ ഗീതം സിരകളില്‍ തീര്‍കുന്ന പുത്തനുണര്‍വ്...ഇതൊക്കെ നാം അനുഭവിച്ച ആദ്യരവിന്‍റെ ആനന്ധങ്ങള്‍...!

മറ്റൊരു ആദ്യരാത്രി...!
കുറ്റിചെടികല്കിടയില്‍... കല്ലറയില്‍..
മൂന്ന് കഷ്ണം തുണിയില്‍...കര്‍പൂര ഗന്ധം..മലക്കുകളുടെ വരവ്..ചെയ്തു കൂട്ടിയതിന്‍റെ പരിക്കുകള്‍...

ഏതാനും ദിവസം മരണ വീട് മൂഖമാണ്...ഒടിഞ്ഞ് തൂങ്ങി കണ്ണീര്‍ വര്‍ത്ത് പലരും...! പിന്നെ 
കുടുംബങ്ങള്‍ പിരിഞ്ഞു തുടങ്ങി...ഭാരതാവിന് വേണ്ടി അവളുടെ ഉദിരം ഒരു ജീവ കൃഷി തുടങ്ങിയിട്ടില്ല എന്നാ ഉറപ്പകളിനുകൂടി വേണ്ടി അവള്‍ ഇധയിരിക്കുന്നതിനാല്‍ ശൂന്യതയിലെ മിനിസ്ക്രീനില്‍ നീ വിവിധ വേഷങ്ങളില്‍ കടന്നു വന്നേക്കാം...പിന്നെ അതും...

ഉപ്പച്ചി ഇല്ലാത്ത വീട്ടില്‍ ഇപ്പോള്‍ മുറ്റത്ത്‌ പോന്നു മോന്‍ കളി തുടങ്ങിക്കാണും...അടുപ്പ് പുകയാനും കളി ചിരി ഉയരാനും തുടങ്ങി...തീന്‍ മേശയില്‍ എന്‍റെ പോക്ക് കുറവൊന്നും വരുത്തിയിട്ടില്ല...!

എന്നാല്‍ എന്‍റെ കബരിലോ...? ഞാനോ...? എന്‍റെ അവസ്ഥയോ?ആത്മാവോ?
ഞാന്‍ ഇപ്പോള്‍ കോടി കണക്കിന് പുഴുക്കളുടെ ഇഷ്ട്ട വിഭവം..! ബ്രോസ്റ്റു കടയിലെ മേശക്കുമുന്നില്‍ ഞാന്‍ കാണിച്ച ആവേശം അവര്‍ എന്‍റെ മേനിയില്‍ കാണിക്കുന്നു...!കണ്ണും കവിളും ചുണ്ടും കാര്‍ന്നു തിന്നുന ഈ പുഴു സൈന്യം...

കാലം കടന്നുപോയി...പോന്നു മോന്‍റെ നികഹാണ് ഇന്ന്....ദിയ മോളുടെ മൂന്നാം പ്രസവം കഴിഞ്ഞു...വീട്ടില്‍ ബഹളമാണ്...!
ഇവിടെ ഞാന്‍ ഇല്ല...പക്ഷെ കുറവൊന്നും ഇല്ല...!
എന്‍റെ കബറില്‍ ഞാനോ...? ഒരുപാട് കുറവുകള്‍ ഉണ്ടിവിടെ..!
ആരെങ്കിലും എന്നെ ഒര്കുമോ ...? 
പുതനുടുപ്പിട്ടു അവന്‍ ഉമ്മചിയോടു യാത്ര പറയാന്‍ വരുബോള്‍ അവള്‍... ഭാര്യ ഒര്തലായി...
അവളുടെ കണ്ണിലെ നനവിന് ഇപ്പോള്‍ രണ്ടു രുചിയുണ്ട്...ഒന്ന് മോനുവിന്‍റെ ആദ്യ രാത്രിയുടെ സന്തോഷം...! പിന്നെ എന്‍റെ കബരിലെ രാവുകളുടെ വേദന...ഇപ്പോള്‍ ഈ വാതില്കല്‍ അവനെ യാത്രയാക്കാന്‍ കൂടെ ഇല്ലാത്തതിന്‍റെ നോവുകള്‍...
ഇനി അവളും തൊട്ടപ്പുറത്തെ കബറില്‍ ഉണ്ടെങ്കിലോ..?
ഒന്ന് കാണാന്‍ പോലും ആകാത്ത അടുപ്പം...!

കാലം യാത്ര തുടര്‍ന്നു...
പ്രവാസത്തിന്‍റെ തീരാ ദുഖങ്ങള്‍ സഹിച്ച് ഞാന്‍ ഉണ്ടാകിയ വീട്ടുമുറ്റത്ത് ഒരു ചെരുപ്പക്കാരന്‍..! എന്‍ജിനിയര്‍...! 
കുറച്ചു കഴിഞ്ഞ് അയാള്‍ പോയി...അതാ ഒരു വണ്ടി..ജെ.സി.ബി...
എന്‍റെ ഒരു പുരുശയുസ്സു തീര്‍ക്കാന്‍ ആ വല്യ വണ്ടിക്കു പത്തു മിനുറ്റ് മതിയായിരുന്നു...!
പൊന്നുവിനെ 8-മാസം ഗര്‍ഭതിളിരിക്കുമ്പോള്‍ അവള്‍ വെള്ളകുടവും ചുമന്നു കയറിയ ആ കോണി പടികളും സ്വാഹ...!

ചുമരില്‍ വെച്ച കല്ല്‌,പലിശ..കൈകൂലി..കടം....അഴിമതി...സ്ത്രീ ധനം...
അവയുടെ തിക്ത ഫലം ഇപ്പോള്‍ കബറില്‍ അനുഭവിക്കുന്നു...
ഞാന്‍ ഇരുന്ന ചാരു കസേരയും...കട്ടിലിനടിയ്ലെ കോളംബിയും മാത്രമണ്‌ എന്‍റെ സ്മാരകങ്ങള്‍..!

കാട് പിടിച്ചു കിടക്കുന്ന പള്ളി ക്കട്ടിലെ എന്‍റെ മന്കൂനക്കരികില്‍ എന്‍റെ മക്കള്‍ വരുമോ..? ഒരു ഇട വഴി ആ കുറ്റി ചെടികള്‍ കിടയില്‍ ഉണ്ടാകുമോ..? എന്‍റെ പോന്നു മക്കളുടെ തുടര്‍ച്ചയായ വരവ് കാരണം...!? അതിന് ഞാന്‍ ഒരു ഇടവേള ഇപ്പോള്‍ കാണണം...അവരെ അവിടെ എത്തിക്കനുള്ള പഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഇടവേള..തലമുറകള്‍ക് വേണ്ടി സംബധിക്കുന്നതിനിടയില്‍ ഖബറിലേക്ക് സമ്പാദിക്കുന്ന ഇടവേള...!

പ്രോഫ്കൊന്‍,സി.ആര്‍.ഇ.,എം.എസ്.എം ദര്സു, ക്യു.എച്ച്.എല്‍.എസ്.,മജ്ളിസുല്‍ ഇല്മു,വിക്ന്ജ്ഞ വേദി തുടങ്ങി നിരവധി സംവിധാങ്ങള്‍ ഉണ്ട് മക്കളെ അയക്കുക... താങ്കള്‍ പങ്കെടുക്കാനും മറക്കരുത്.ഇവിടെ കഥാപാത്രം തല്‍കാലംഞാനന്നു..ഇത് ഓരോരുതരും അഭിനയിക്കുന്ന കഥയാണ്...റീടെക്ക് ഇല്ലാത്ത കഥ... 

സ്നേഹം 
താജു

Sunday, December 1, 2013

ഇത് ഒരു യുദ്ധ ഭൂമി...! മനുഷ്യ രക്തം മണക്കുന്ന മണ്ണ്...!

REMINDER FROM SCHOLARS-THAJUDHEEN SWALAHI

ഇത് ഒരു യുദ്ധ ഭൂമി...!
മനുഷ്യ രക്തം മണക്കുന്ന മണ്ണ്...!
അടര്‍ന്ന് വീണ ആശകള്‍ ...! പാതി മുറിഞ്ഞ അവയവങ്ങള്‍...!
മുറിവില്‍ മരുന്ന് പുരട്ടുന്ന പടയാളികള്‍...!എങ്കിലും വിജയത്തിന്‍റെ ആശ്വാസം.
ചേതനയറ്റ മേനികള്‍ക്കരികില്‍ പ്രിയപെട്ടവരെ തിരയുന്ന ബന്ധുക്കള്‍...അവര്‍ക്കിടയില്‍ പ്രായമായ ഒരു മാതാവ്‌..മകനെ തിരയുകയാണ്...പെട്ടന്ന് ആ കാഴ്ചയില്‍ അവര്‍ സ്ഥബ്ധയയോ...?!ഉടലില്‍നിന്നു തെറിച്ചു പോയ ഒരു തല മാത്രം...മണ്ണ്പുരണ്ട് വാള്‍തലപ്പുകള്‍ ഏല്‍പിച്ച മാരകമായ പ്രഹരങ്ങളുടെ അടയാളങ്ങള്‍...!
അവര്‍ ആ തലകയ്യിലെടുത്തു...മുഖത്തും മുറിവുകളിലും മുടിയിലും പറ്റിയ മണ്ണ് തട്ടിക്കൊടുത്തു ഓര്‍മ്മകള്‍ പിന്നോട്ട് യാത്ര നടത്തിയിരിക്കുമോ..?തന്‍റെ മകന്‍റെ ഇന്നലകള്‍ അവര്‍ ഓര്‍ത്തിരിക്കുമോ...? അവരും ഒരു ഉമ്മയല്ലേ....
മകന്‍റെ രക്ത സക്ഷിത്വതില്‍ സന്തോഷം രേഖപ്പെടുത്തി ആ ഉമ്മ ഒരു വാക്ക് മാത്രം പറഞ്ഞു:"മോനെ നിനക്ക് ഞാന്‍ സ്വര്‍ഗീയ ജീവിതം നേരുന്നു..മകനെ നിനക്ക് എന്‍റെ സലാം "
ഈ മതവിന്‍റെ പ്രതികരണം തിരുനബി(സ) കേള്‍കുന്നു.പ്രവാചക പ്രതികരണം"അവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല എന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ?"
അതെ രക്തസാക്ഷിക്ക് പോലും സ്വര്‍ഗം ലഭിക്കാന്‍ നാവുകൂടി സൂക്ഷിക്കണം എന്ന് തന്നെയാണ് ഈ പ്രതികരണം നമ്മെ പഠിപ്പിക്കുന്നത്‌..
സഹോദര വരികളില്‍ നരകം പതിയിരിക്കുന്നു എന്നത് മറക്കരുത്...
കീ ബോര്‍ഡില്‍ നാം തിരയുന്ന അക്ഷരങ്ങള്‍ വാക്കുകളും പിന്നെ വാചകങ്ങളും ആയി മാറുമ്പോള്‍ മറ്റൊരാളുടെ മനസ്സില്‍ ബ്ലൈട് കൊണ്ട് വരക്കുന്നത് പോലെ ആ വരികള്‍ ആകരുണ്ടോ എന്ന് നാം ശ്രദ്ധിക്കണം..ഇത് ഞാന്‍ ആദ്യം എന്നോടും പിന്നെ എല്ലാവരോടും ഉണര്‍ത്തുന്നു
ONLINE DAWA ഒരു വലിയ നന്മയാണ്...അത് നമുക്ക് നരകം വാങ്ങിത്തരുന്ന ഒന്നാകരുത്... കൂടയ്മയെ രക്ഷിക്കാന്‍ നാം നരകത്തില്‍ പോകേണ്ടതില്ല...പോകാന്‍ പാടില്ല...അതിനാല്‍ നമ്മുടെ എതിര്‍പ്പുകള്‍ ഏറ്റവും മാന്യമായി...ആശയ സമ്പൂര്‍ണ്ണമയി അവതരിപ്പിക്കനം...പിന്നെ പ്രതികരങ്ങള്‍ നമുക്ക് തന്നെ   വിനയകതിരിക്കാന്‍ പരസ്പര ചര്‍ച്ചകള്‍ നല്ലതാണ്...
  വികാരങ്ങള്‍ അക്കരെ എത്തില്ല വിവേകമാണ് വിജയ വഴി...ഇത് ഇപ്പോള്‍ ഞാന്‍ എഴുതുന്നു...നാളെ ആരോ എന്നെ ഉണര്തേണ്ടി വരും...നസ്വീഹതുകള്‍ നിലക്കുമ്പോള്‍ നാം നശിക്കും..
സ്വര്‍ഗം മാത്രം ലക്ഷ്യമാക്കി നാം നടത്തുന്ന യാത്രയാണിത്...മറക്കരുത്