സമൂഹത്തിലെ ഇളം തലമുറയില്‍ ദൈവ ബോധവും മതനിഷ്ടയും നന്മയുടെ സന്ദേശങ്ങളും പകര്‍ന്നു നല്‍കാനുള്ള കൊച്ചു കൂട്ടുകാരുടെ കൂട്ടായ്മയാണ് എം.എസ.എം ബാലവേദി. കേരളത്തിലെ ഭൂരിഭാഗം മദ്രസകളിലും ബാലവേദി യൂനിട്ടുകളുണ്ട്.
കളിച്ചങ്ങാടം
തിന്മയുടെ ഒഴുക്കിനെതിരെ നന്മയുടെ തീരത്തേക്ക് കൂട്ടുകാര്‍ കൂട്ടുന്ന ചങ്ങാടം.
ബാലവേദി പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി.ഓരോ മേഖലയിലും വിവിധ മദ്രസകളിലെയും സ്കൂളുകളിലെയും കൂട്ടുകാര്‍ ഒരുമിച്ചുകൂടുന്ന സമ്മേളനം.കൌതുകചെപ്പ് , തേന്മൊഴി, സര്‍ഗതീരം എന്നിവയാണ് പ്രോഗ്രാം. കൂട്ടുകാര്‍ക്ക് അണിയാന്‍ പ്രത്യേക ക്യാപ്പുകള്‍, പാട്ട് സീഡികള്‍ എന്നിവയും കളിച്ചങ്ങാടത്തിന്റെ പ്രത്യേകതയാണ്.
ബാലവേദി പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി.ഓരോ മേഖലയിലും വിവിധ മദ്രസകളിലെയും സ്കൂളുകളിലെയും കൂട്ടുകാര്‍ ഒരുമിച്ചുകൂടുന്ന സമ്മേളനം.കൌതുകചെപ്പ് , തേന്മൊഴി, സര്‍ഗതീരം എന്നിവയാണ് പ്രോഗ്രാം. കൂട്ടുകാര്‍ക്ക് അണിയാന്‍ പ്രത്യേക ക്യാപ്പുകള്‍, പാട്ട് സീഡികള്‍ എന്നിവയും കളിച്ചങ്ങാടത്തിന്റെ പ്രത്യേകതയാണ്.
ബാലകൗതുകം
‘കുട്ടികള്‍ക്കെന്നും സന്മാര്‍ഗദീപം’ എന്ന പ്രമേയത്തില്‍ കേരളത്തില്‍ ഒരു വിദ്യാര്‍ഥി സംഘടന പുറത്തിറക്കിയ പ്രഥമ ബാലമാസികയാണ് ‘ബാലകൗതുകം ‘.സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് നന്മയുടെ നറു മുത്തുകള്‍ വിതറി കൂടുതല്‍ പുതുമകളോടെ ‘ബാലകൗതുകം ‘ പുറത്തിറക്കുന്നുണ്ട്.
ബട്ടര്‍ഫ്ലൈസ്-സമ്മര്‍ സ്കൂള്‍
‘Nurturing excellent Generation’ എന്ന പ്രമേയത്തില്‍ വേനലവധിക്കാലത്ത് കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ നടത്തുന്ന 10 മുതല്‍ 20 ദിവസം വരെ നീണ്ടുനില്‍കുന്ന ഇന്‍റര്‍ഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാമാണിത്.2010 ല്‍ കോഴിക്കോട് സംഘടിപ്പിച്ച പ്രോഗ്രാം നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. വിദഗ്ധ സമിധി തയ്യാറാക്കിയ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി മള്‍ട്ടി മീഡിയ പ്രസന്‍റെഷന്‍,ഗ്രൂപ്പ് ആക്ടിവിട്ടീസ്,’റെയിന്‍ബോ’ ഗാനോപഹാരം എന്നിവയും പ്രോഗ്രാമിലുണ്ട്.
കൗതുകം ക്രിയേറ്റീവ് യൂണിറ്റ്
ബാലവേദി കൂട്ടുകാര്‍ക്കിടയില്‍ ഇസ്‌ലാമിക പരിധികള്‍ക്കുള്ളില്‍ നിന്ന് ഗാനസീഡികളും,വീഡിയോ ആല്‍ബങ്ങളും ഈ യൂണിറ്റിനു കീഴില്‍ പുറത്തിറങ്ങുന്നു.മണിവിളക്ക്,തേന്മൊഴി,ഭക്തിധാര എന്നിവയാണ് ഏറ്റവും പുതിയ ഗാനസമാഹരങ്ങള്‍.’തേനരുവി’ കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന വീഡിയോ ആല്‍ബം സീരീസിന്‍റെ ഒന്നാം ഭാഗമാണ്.
കൗതുകക്കൂട്ടം
‘നന്മകള്‍ കൊയ്യാം നല്ല ഭാവിക്കായി’ എന്ന പ്രമേയത്തില്‍ കൂട്ടുകാര്‍ ഒരുക്കുന്ന മത്സര വേദിയാണിത്.കലാ-കായിക ഇനങ്ങളില്‍ ഇസ്‌ലാമിക ചിട്ടകള്‍ക്കുള്ളില്‍ നിന്ന് സംഘടിപ്പിക്കുന്നു. ഏപ്രില്‍,മെയ് മാസങ്ങളില്‍ യുണിറ്റ് തലത്തിലാണ് പ്രോഗ്രാം.
സംസ്ഥാന പ്രതിഭാ സംഗമം
നോളജ് പരീക്ഷയില്‍ സംസ്ഥാനത്ത് ആദ്യത്തെ നൂറു സ്ഥാനങ്ങളിലെത്തുന്ന പ്രതിഭാധനരായ കൂട്ടുകാരുടെ സംസ്ഥാനതല ക്യാമ്പ്.രണ്ടു ദിവസങ്ങളിലായി റസിഡന്‍ഷ്യല്‍ സ്വഭാവത്തില്‍ നടക്കുന്നു.ഇലംതലമുരയോടു സംവദിച്ചു അനുഭവങ്ങളും അറിവും പകര്‍ന്നു നല്‍കാന്‍ ഉപകരിക്കുന്ന ക്ലാസുകള്‍ വിവിധ തലങ്ങളിലെ വിദഗ്ധര്‍ നയിക്കുന്നു.ചുമര്‍പത്ര നിര്‍മ്മാണം, ക്വിസ് കോമ്പറ്റിഷന്‍, ഫീല്‍ഡ് ട്രിപ്പ്, പ്രകൃതി പഠനം, അനുഭവ വിവരണം,അസൈന്‍മെന്റ്, കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം.
നോളജ് പ്രതിഭാ പരീക്ഷ
ഓരോ യൂണിറ്റില്‍ നിന്നും കൗതുകം വിജ്ഞാനോത്സവത്തില്‍ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള മേഖലാതല പ്രതിഭാ പരീക്ഷ. സംസ്ഥാനത്തെ നൂറു സ്ഥാനത്തെത്തിയവര്‍ക്ക് സംസ്ഥാന പ്രതിഭാസംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം.
ഈദ് ആശംസാ കാര്‍ഡുകള്‍
ഈദുഗാഹുകളില്‍ സ്നേഹവും സന്തോഷവും ഇരട്ടിപ്പിച്ചു ബാലവേദി കൂട്ടുകാര്‍ ഈദ് ആശംസ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.സാമൂഹിക ബന്ധത്തിനു വിത്തുപാകാന്‍ കുരുന്നുകള്‍ക്കുള്ള അവസരം കൂടിയാണിത്.
കൗതുകം വിജ്ഞാനോത്സവം
അറിവ്,അനുഭവം,ആസ്വാദനം എന്നാ പ്രമേയത്തില്‍ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നു
കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമാണ് ഇത്.തീവ്രവാദം,വര്‍ഗീയത എന്നിവക്കെതിരെ ഇളം തലമുറയില്‍ അവബോധമുണര്‍ത്തുന്നു. വര്‍ണാഭമായ ഉദ്ഘാടനം, സമ്മാനദാനം, മള്‍ട്ടിമീഡിയ പ്രസന്റെഷനോടുകൂടിയ പ്രശ്നോത്തരി,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം.
കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമാണ് ഇത്.തീവ്രവാദം,വര്‍ഗീയത എന്നിവക്കെതിരെ ഇളം തലമുറയില്‍ അവബോധമുണര്‍ത്തുന്നു. വര്‍ണാഭമായ ഉദ്ഘാടനം, സമ്മാനദാനം, മള്‍ട്ടിമീഡിയ പ്രസന്റെഷനോടുകൂടിയ പ്രശ്നോത്തരി,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം.
അറിവിന്‍ തീരം
ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ നടക്കുന്ന മുഴുവന്‍ ബാലവേദി കൂട്ടുകാരുടെയും സംഗമം. ആ വര്‍ഷത്തെ പ്രവര്‍ത്തനപദ്ധധികളുടെയും മദ്രസാ സാഹിത്യ സമാജത്തിന്റെയും ഉത്ഘാടനമായി നടത്തുന്ന പരിപാടി. വിജ്ഞാനദായകമായ ക്ലാസ്സുകള്‍,സി.ഡി പ്രദര്‍ശനങ്ങള്‍ ,കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം.
No comments:
Post a Comment