Showing posts with label PROFCON. Show all posts
Showing posts with label PROFCON. Show all posts

Monday, February 10, 2014

പ്രോഫ്കോൻ ഓരോ സെഷനുകളും അന്നുവരെ കേള്ക്കാത്ത അനുഭവിക്കാത്ത ഓരോ അനുഭവം ആയി മാറുകയായിരുന്നു

--------PROFCON BUS FEEDBACK ----
മദ്യപാനം ഒഴിച്ചുള്ള മറ്റെല്ലാ ദുശീലങ്ങളും ജീവത്തിൽ കൊണ്ടുനടന്നിരുന്ന പാരമ്പര്യ മുജാഹിദ് കുടുംബത്തിൽ ജനിച്ച തെക്കൻ കേരളത്തിൽ പഠിക്കുന്ന ഒരു ഫൈനൽ ഇയർ എഞ്ചിനീയറിംഗ് വിദ്യാർഥി, തന്റെ ഒന്നാമത്തെ പ്രോഫ്കോൻ സ്ഥിരം കാണുന്ന ചില മുഖങ്ങളിൽ നിന്നും കേട്ടുമടുത്ത കുറെ പ്രഭാഷങ്ങൾ മാത്രമായി ഒരു മാറ്റവും ഇല്ലാതെ കടന്നു പോയി. 2-മത്തെ പ്രോഫ്കോൻ ആകട്ടെ പ്രോഫ്കോനിൽ പങ്കെടുത്തു എന്ന് വരുത്തി തീർത്തു കുറച്ചു സമയം മാത്രം പങ്കെടുത്തു മടങ്ങി. മലപ്പുറം പ്രോഫ്കോൻ നടക്കുമ്പോൾ മറ്റൊരു പെണ്‍കുട്ടിയെ കാണുവാനായി വേറെ ഒരു കാമ്പസിൽ സമയം ചിലവിടുകയായിരുന്നു.
കോളേജ് യുണിയന്റെ ഉറക്കമൊഴിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒരു റിലാക്സെഷൻ ആവട്ടെ എന്ന് കരുതി മാത്രം MSM പ്രവര്ത്തകരുടെ നിർബന്തതിനു വഴങ്ങി പത്തനംതിട്ട പ്രോഫ്കോനിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
അതിനിടയിൽ തന്റെ ക്ലാസ്സ്മേറ്റ് ആയ വളരെ മോശമായ രീതിയിൽ മദ്യപാനം ശീലമാക്കിയ ഒരു മുസ്ലിം വിദ്യാർത്ഥിയെ അവന്റെ അമുസ്ലിം സുഹൃത്തുകൾ ചേർന്ന് അവനെ ഒന്ന് നന്നാക്കുവാൻ പ്രോഫ്കോനിനു പോകുന്ന കുട്ടികളുടെ മുന്നിൽ കൊണ്ടുവന്നു ആക്കുകയും 'ഞാൻ എവിടെ പോയാലും നന്നാവില്ല' എന്നൊരു കമന്റും പറഞ്ഞു പ്രോഫ്കോനിനു വരാൻ ആ വിദ്യാർഥി തയ്യാറാവുകയും ചെയ്തു.
പ്രോഫ്കോൻ തുടങ്ങി.. തുടര്ച്ചയായ ക്ലാസുകളിൽ നിന്നും കൌണ്‍സിലിങ്ങിന്റെ പേര് പറഞ്ഞു പുറത്തിറങ്ങി. കൌണ്‍സിലിംഗ് സെന്റെറിന്റെ മുന്നിൽ എത്തിയപ്പോൾ വെറുതെ ഒന്ന് കയറി നോക്കി. കൗൻസിലിങ്ങ് ഫലപ്രദം ആണെന്നു മനസിലാക്കി തന്റെ അവസ്ഥയെ കുറിച്ച് വലുതായി ഒന്നും ചിന്തിക്കാതെ മദ്യപാനി ആയ തന്റെ സുഹൃത്തിനെ നിർബന്തിചു കൗൻസിലിങ്ങിനു കൊണ്ടുവന്നു.
പരിശുദ ഖുർആൻ തുറന്നു വെച്ച് ആയത്തുകൾ കണ്മുന്നിൽ കാണിച്ചുകൊടുത്തുകൊണ്ട് കൌണ്‍സിലർ ആയത്തുകൾ ഓതി വിശദീകരിച്ചു. ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞിരുന്ന തന്റെ സുഹ്രത്തിന്റെ ഹ്രദയത്തിലേക്ക് അല്ലാഹുവിന്റെ വചനങ്ങൾ പരിവർത്തനത്തിന്റെ മാറ്റൊലികൾ സ്രഷ്ട്ടിചു . അത് അവന്റെ കണ്ണിൽ നിന്നും കണ്ണുനീരായി പുറത്തേക്ക് ഒഴുകുന്ന കാഴ്ച.. എന്തേ ഈ വചനങ്ങൾ ചെറുപ്പത്തിലെ കേൾക്കുന്ന എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ല എന്ന ശക്തമായ ചിന്ത.. പിന്നീടുള്ള പ്രോഫ്കോൻ ഓരോ സെഷനുകളും അന്നുവരെ കേള്ക്കാത്ത അനുഭവിക്കാത്ത ഓരോ അനുഭവം ആയി മാറുകയായിരുന്നു.
പ്രോഫ്കോൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഞാൻ ഇന്നുമുതൽ പുകവലി നിർത്തി എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് തുറന്നു പറഞ്ഞ ആ സഹോദരനു അതിൽ ഉറച്ചു നിൽക്കാൻ കഴിയട്ടെ എന്ന് നാം എല്ലാവരും അല്ലാഹുവിനോട് പ്രാർത്ഥിക്കുക അതുപോലെ തികഞ്ഞ മദ്യപാനി ആയിരുന്ന അവന്റെ സുഹ്രത്ത് തിരിച്ചു ഞാൻ പഴയതിലേക്ക് പോകുമോ എന്ന ടെൻഷനിൽ ആണ്. ആ സഹോദരനു വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കുക

PROFCON SPEECHES ON MAIN STAGE






Assalamu alaikkum

My dear Brothers , may be you might watched directly , if any one missed , can make use of . All the programes are included


-- MSM 18TH Profcon Pathanamthitta 1st Day Before Magrib Part 1
​  ​
http://www.youtube.com/watch?v=Xiusur-LgvU&feature=youtu.be


''The Book That Shook The World ''Resp Mohamed Khan 1stDay Of MSM Profcon Pathanamthitta http://www.youtube.com/watch?v=3Ptje_C1NAE&feature=youtu.be

Resp Mujahid Balusery 'The Highly Miraculous' 1st Day Of MSM 18th Profcon Pathanamthitta http://www.youtube.com/watch?v=nrYSVmRQ02I&feature=youtu.be

Halawathul Quran And Speech of Muhamed Arshad ' The Journey ahead '  http://www.youtube.com/watch?v=qydDRuEuD4Q&feature=youtu.be


Q&A Session Lead  BY  Mohamed Khan 1st Day Of MSM Profcon Pathanamthitta​  http://www.youtube.com/watch?v=1Ubn2CVNYqE&feature=youtu.be
​second day - programes before DUHAR prayer


Resp   Thwalhath Swalahi Sub:The Realities Of Life 2nd Day Of MSM Profcon Pathanamthitta  http://www.youtube.com/watch?v=Vt_WnZgNOmE   


Resp Thajudheen Swalahi Sub:Methodology Of Assimilating 2nd Day Of MSM Profcon Pathanamthitta  http://www.youtube.com/watch?v=IjXPUMFUaUk


​Resp SHIHAB EDAKKARA  " QURAN - SWEETNESS AND GUIDELINES " 2NDDay Of MSM Profcon Pathanamthitta  http://www.youtube.com/watch?v=WtdQkJHeQz0


Resp MOOSA SWALAHI  " ONENESS - THE ONLY SOLUTION " 2nd Day Of MSM Profcon Pathanamthitta  http://www.youtube.com/watch?v=9TTITYSbusg

​Resp  Abdhul Jabbaar Madeeni ''His Beautiful Names &Attributes''  2nd Day Of MSM Profcon  http://www.youtube.com/watch?v=i4jbadyZF5c

​Resp ZHUHAIR CHUNGATHARA " ENTRUST INCREATOR " 2nd Day Of Profcon Pathanamthitta  http://www.youtube.com/watch?v=3AscAuQUAXA


HON :SHAMEER MADEENI " SWALATH: IMPORTANCE, BENEFITS..." 2nd Day Of Profcon Pathanamthitta http://www.youtube.com/watch?v=p8CiVL2kAJI


HON :MUJAHID BALUSHERI " THE HEREAFTER: FAIRY TALE OR TRUTH? " 2ND Day Of Profcon Pathanmthitta  http://www.youtube.com/watch?v=He23cnPVMxw&feature=youtu.be


 2nd day of Profcon Pathanamthitta  Evening programs

 
Resp KunjiMuhamed Madani Parapur 2nd Day Of Profcon Pthanamthitta http://www.youtube.com/watch?v=t4kIi-md4pQ

Campus Interaction : 2nd Day Of MSM Profcon Pathanamthitta http://www.youtube.com/watch?v=kIq9yn9z3GA

RESP ABDHUL JABBAR MADEENI ''PERSONALITY'' 2ND DAY OF PROFCON PATHANAMTHITTA  http://www.youtube.com/watch?v=TXyGKXixKgw

​RESP  HUMZA MADEENI 2ND DAY OF PROFCON PATHANAMTHITTA  http://www.youtube.com/watch?v=-I8hOWJNIJc&feature=youtu.be
 
RESP CP SALEEM ENTRY TO THE ENTERNAL LIFE 2ND DAY OF PROFCON PATHANAMTHITTA http://www.youtube.com/watch?v=m_3TwJ64OL0&feature=youtu.be

LAST DAY PROGRAMES

പതിനെട്ടാമത് പ്രോഫ്കോന്‍ പത്തനംതിട്ട മൂന്നാം ദിവസത്തിലെ ഉച്ചക് മുന്‍പുള്ള സ്പീചെസ്‌ ബഹു. ടി കെ അഷ്‌റഫ്‌ http://www.youtube.com/watch?v=JVGmXWJB04U

 അബ്ദുല്‍ ലതീഫ്‌ സുല്ലമി മാറഞ്ചേരിhttp://www.youtube.com/watch?v=dbFrS7H6_iw 

റാഫി ചെമ്പ്ര http://www.youtube.com/watch?v=KV-Q-Lu1_uI 

ഫടെലുല്‍ ഹക് ഉമേരിhttp://www.youtube.com/watch?v=KCcU30slvoY 

   ചോദ്യോത്തര സെഷന്‍  , പ്രോഫ്കോന്‍ മൂന്നാം ദിനം ..http://www.youtube.com/watch?v=Fa6JmLLnBWs  

   ബഹു. ഹുസൈന്‍ സലഫി സമാപന സ്പീച്  പ്രോഫ്കോന്‍ പത്തനംതിട്ട  http://www.youtube.com/watch?v=Xi35eSL3Gko&feature=youtu.be

FROM PROFCON @ ADOOR













Saturday, February 1, 2014

അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..

ഞാനൊരുപാട് ക്ഷണിച്ചിട്ടുണ്ട് നിന്നെ, ഇതിനു മുൻപും..
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
ഈ നുരയുന്ന പതക്കുള്ളിൽ നിന്നും രക്ഷപ്പെടണമെന്ന് എത്ര തവണ നീ തന്നെ എന്നോട് പറഞ്ഞിരിക്കുന്നു.. ഈ മനം മടുപ്പിക്കുന്ന പുകച്ചുരുളുകളിൽ നിന്നും രക്ഷയില്ലേ എന്നോർത്തു നീ എത്ര തവണ അലറിക്കരഞ്ഞിരിക്കുന്നു..ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നീയെത്ര കൊതിച്ചിരിക്കുന്നു.. പക്ഷെ അടുത്ത കുപ്പി വരുമ്പോൾ, പൊട്ടിക്കാത്ത അടുത്ത പാക്കറ്റ് വരുമ്പോൾ മോണ കാട്ടിച്ചിരിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ നീ ചിരിച്ചു കൊണ്ട് അതെടുത്തുപയോഗിക്കുന്നു.
സത്യം! നീ കാമ്പസിൽ വന്നത് ഇങ്ങനെയായിരുന്നില്ല. നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് ഫസ്റ്റ്ഇയർ ഹോസ്റ്റലിൽ വെച്ച് ചര്ച്ച ചെയ്തത് നീ ഓർക്കുന്നുണ്ടോ? ജീവിതഭാരം കൊണ്ട് പത്മൂന്നാം വയസ്സിൽ നാടുവിടേണ്ടി വന്ന പിതാവിന്റെ മകനാണെന്ന് നീയെന്നു എത്ര തവണ പറഞ്ഞിരിക്കുന്നു. ആ പാവം പിതാവിനു തിരിച്ചു കൊടുക്കാനുള്ള മകന്റെ കടമകളെക്കുറിച്ചു നീ വാചാലമായി സംസാരിച്ചിരുന്നു.
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
പഠിക്കാനുള്ള സാമർത്ഥ്യം , ക്രിയേറ്റിവിറ്റി, സൗന്ദര്യം, ആരോഗ്യം, നിന്റെ ഗംഭീരമായ ശബ്ദം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി നിന്നെ നശിപ്പിച്ചിരിക്കുന്നു.
ഇത് എന്റെ അവസാന ശ്രമം ആയിരിക്കാം. ഇതിനു മുന്പ് മൂന്നു കൊല്ലവും ഞാൻ നിന്നെ ക്ഷണിച്ചിട്ടുണ്ട്. വരാതിരിക്കാൻ നീ പറഞ്ഞേക്കാവുന്ന ന്യായീകരണങ്ങൾ എനിക്കറിയാം. അമ്മാവന്റെ അയൽവാസിയുടെ കല്യാണം, മിനി പ്രോജക്റ്റിന്റെ അവസാന മിനുക്കു പണി...അങ്ങനെയങ്ങനെ .. കറുത്ത പുകച്ചുരുളുകൾ ഊതിവിട്ടു കഴിഞ്ഞ വര്ഷം നീ പറഞ്ഞ കാരണം മുസ്ലിം പ്രസ്ഥാനങ്ങൾക്കിടയിലെ ഭിന്നിപ്പിൽ മനം മടുത്തു എന്നായിരുന്നു. വരാതിരിക്കാൻ ഇനിയും നിനക്ക് കാരണങ്ങൾ ഉണ്ടാകാം..
ഇതാ അവസാനവട്ടം ഞാൻ ക്ഷണിക്കുന്നു ആ പഴയ ഓജസ്സുള്ള നിന്നെ തിരിച്ചു കിട്ടാൻ. മറന്നു പോയ നമ്മുടെ ജീവിത ലക്ഷ്യത്തെ ഒന്ന് കൂടി ഓർമ്മപ്പെടുത്താൻ..നന്നാവണ്ടെടാ നമുക്ക് ?
വരൂ .....
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.

insight എക്സിഹിബിഷൻ feb 2 നു തുടങ്ങും


insight എക്സിഹിബിഷൻ feb 2 നു തുടങ്ങും 
മഹാദ്ഭുതം ഖുറാൻ എന്നാ തലക്കെട്ടിൽ MSM പ്രോഫ്കോനിന്റെ ഭാഗമായി സംഘടിപികുന്ന insight ഫെബ്രുവരി 2-5 വരെ പത്തനംതിട്ടയിൽ നടക്കും ..ഒരുക്കങ്ങൾ പൂര്ത്തിയായി വരുന്നു ...











മഹാധ്ബുധം ഖുറാൻ 
insight ഇസ്ലാമിക്‌ എക്സിഹിബിഷൻ 
ഫെബ് 2-5 പത്തനംതിട്ട 
ടൌണ്‍ ഹാൾ 
2-2-2014 ായര് 5PM-6PM 
അർഷദ് താനൂര് 
മാനവരാശിക്ക് ഖുറാൻ നല്കുന്ന സന്ദേശം 
3-2-2014 തിങ്കൾ  5PM-6PM 
അബ്ദു റഹ്മാൻ ച്ചുങ്ങ്തര
ഷമീർ സ്വലാഹി 
അല്ലാഹുവിനെ അറിയുക
4-2-2014 ചൊവ്വ  5PM-6PM 
ഫിറോസ്‌ സ്വലാഹി മുണ്ടക്കയം  
മോക്ഷത്തിന്റെ മാര്ഗ്ഗം
5-2-2014 ചൊവ്വ  5PM-6PM 
മൂസ സ്വലാഹി കാര
ത്വലഹത് സ്വലാഹി 
മതം സുരക്ഷയാണ്

Saturday, January 25, 2014

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌.... SHAMJITH KM

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌....

ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട് - ജീവന്‍ നല്‍കി വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യകനായ സ്രഷ്ടാവ്. ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി അവന്‍ സൃഷ്ടിച്ചു. മനുഷ്യനെ മണ്ണില്‍ നിന്നും, ജിന്നുകളെ തീജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമായി സൃഷ്ടിച്ചവന്‍. മനുഷ്യ-ജിന്ന് വര്‍ഗങ്ങളെ അവനെ ആരാധിക്കുന്നതിനു വേണ്ടി മാത്രമാണ് അവന്‍ സൃഷ്ടിച്ചത്. ഈ സന്ദേശം വിസ്മരിച്ച സമൂഹങ്ങളിലെക്ക് അവന്‍ ദൈവ ദൂതന്മാരെ അയച്ചു. എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്ഷ്യമേന്തെന്നും അവര്‍ മുഖേന സ്രഷ്ടാവ് നമ്മെ അറിയിച്ചു. അതനുസരിച്ച് പുണ്യം ചെയ്തവന് സ്വര്‍ഗ്ഗവും പാപം ചെയ്തവന് നരകവും അവന്‍ ഒരുക്കിവെച്ചു.


ശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ മനുഷ്യനു മുന്നില്‍ തുറക്കപ്പെട്ടു. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിക്ക്‌ ചുറ്റും വൃത്താകൃതിയില്‍ കറങ്ങുകയാണെന്നു നിരീക്ഷിച്ചു. ഈ പ്രപഞ്ച സങ്കല്‍പ്പത്തെ വികസിപ്പിച്ച ടോളമിയുടെ മാതൃകാപ്രപഞ്ചമായിരുന്നു ചര്‍ച്ചിന്റെ അഗീകാരത്തോടെ ശാസ്ത്ര ലോകത്ത് നിലനിന്നിരുന്നത്. പിന്നീട് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് കോപ്പര്‍നിക്കസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം ബ്യൂണോ ഇത് വെളിപ്പെടുത്തി. ബൈബിളിനെതിരായ സിദ്ധാന്തങ്ങള്‍  പ്രച്ചരിപ്പിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ചുട്ടു കൊന്നത് പതിനെട്ടാം നൂറ്റാണ്ടില്‍!! ആദ്യമായി ദൂരദര്‍ശിനി നിര്‍മിച്ചുകൊണ്ട് ഇതെ സിദ്ധാന്തത്തിനു ശക്തി പകര്‍ന്നിരുന്നത് ഗലീലിയോ ഗലീലിയായിരുന്നു. അദ്ദേഹം വധശിക്ഷയെ ഭയന്ന് താന്‍ കണ്ടെത്തിയതെല്ലാം തെറ്റായിരുന്നു എന്ന് ഇന്‍ക്വിസിഷന്‍ കോര്‍ട്ടിനു മുന്നില്‍ മനസ്സില്ലാ മനസ്സോടെ മൊഴി നല്‍കേണ്ടി വന്ന ശാസ്ത്രപ്രതിപയായിരുന്നു. പിന്നീട് കേപ്ലെര്‍ സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ elliptical path-ലൂടെ സഞ്ചരിക്കുകയാണെന്നു
കണ്ടെത്തി. എന്നാല്‍ എന്ത് കൊണ്ടാണ് ഇവ കൃത്യമായ സഞ്ചാരപഥത്തിലൂടെ മാത്രം സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നില്ല. 17 യാം നൂറ്റാണ്ടില്‍ ന്യൂട്ടണ്‍ തന്റെ universal law of gravitation നിലൂടെ ആ രഹസ്യം കണ്ടെത്തി. ഈ അടിത്തറയില്‍ നിന്നുകൊണ്ട് Albert Einstein 4D time space continum മെന്ന സാമാന്യ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പ്രയാസമുള്ള സങ്കല്‍പ്പത്തിനു രൂപം നല്‍കി. അദ്ദേഹത്തിന്റെ തന്നെ Theory of relativity സമയം ആപേക്ഷികമാണെന്നു സ്ഥാപിക്കുകയും ന്യൂട്ടണ്‍ന്റെ ചിന്തകളെ പിന്തള്ളുകയും ചെയ്തു. ശാത്രത്തിന്റെ കണ്ണുകള്‍ ആകാശത്തിരുന്നുകൊണ്ട് ലോകത്തെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ശരീരത്തിന്റെ വിസ്മയ ലോകത്തേക്ക്‌ വെളിച്ചം പകരുന്ന ജീനുകളെക്കുറിച്ചും പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഗവേഷണ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കുന്ന ഹിഗ്സ് ബോസോണുകളെക്കുറിച്ചുമുള്ള അറിവുകള്‍ അഹങ്കാരത്തിലെക്കല്ല, വിനയത്തിലെക്കാന് നമ്മെ നയിക്കേണ്ടത്.

രണ്ടു അര്‍ധകൊശങ്ങളായ പുരുഷ ബീജത്തെയും സ്ത്രീയുടെ അണ്ഡത്തെയും സംയോജിപ്പിച്ച് ഭ്രൂണമാക്കി ഹ്രസ്വമായ ഒരു കാലയളവിനുള്ളില്‍ ഗര്‍ഭാഷയത്തിനകത്ത് ലക്ഷണമൊത്ത ശിശുവാക്കി, മാതാവിന്റെ മാര്‍വിടത്തില്‍ നിന്ന് അനിതരമായ അമ്മിഞ്ഞപ്പാല്‍ ചുരത്തിത്തന്ന് നമ്മെ വളര്‍ത്തി അറിവും കഴിവുറ്റവനുമാക്കിയ കരുണാവാരിധിയായ ജഗന്നിയന്താവിനെ വിസ്മരിച്ചു കളഞ്ഞവരാണോ നമ്മള്‍??



അപാരമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിന്റെ വിസ്ഫോടനാനന്തരം (Hubbles big bang theory) തുടക്കം കുറിച്ച പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമുണ്ട്. അത് സ്വയം രൂപം കൊണ്ടാതല്ല. സമയത്തിനു അതീതമായൊരു

സൃഷ്ടിപ്പാണത്തില്‍ നീയലിച്ചു കാണുന്നത്. അറിവിന്റെ കിരണങ്ങള്‍ വെളിച്ചം വിതറുമ്പോള്‍ അജ്ഞതയുടെ മാറാപ്പുകള്‍ അപ്രത്യക്ഷമാകും. അത്യല്‍ഭുതമെന്നു തോന്നിച്ചിരുന്ന പലതും ശാസ്ത്രം നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ സാധാരനമാകുന്നു. എന്നാല്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഗ്രന്ഥമുണ്ട് - വിശുദ്ധ ഖുര്‍ആന്‍!!! അത് മനുഷ്യ സമൂഹത്തിനു സൂക്ഷ്മജ്ഞാനം അപ്രാപ്യമായ ചിയ മേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

  1. അന്ത്യസമയം എപ്പോള്‍ - പ്രപഞ്ചത്തിനു തുടക്കം പോലെ ഒരു ഒടുക്കവുമുണ്ട് !!
  2. മഴ, അതിന്റെ തോത്
  3. ഗര്‍ഭാശയത്തിലെ കാര്യങ്ങളെക്കുറിച്ച് 
  4. നാളെ എന്ത് സംമ്പാദിക്കും, എന്ത് നഷ്ടപ്പെടും.
  5. എപ്പോള്‍ എവിടെ വെച്ച് ഒരാളുടെ മരണം സംഭവിക്കും
  6. ആത്മാവിനെക്കുറിച്ചുള്ള അറിവ്



മനുഷ്യാ, നീയൊരു സൃഷ്ടിയാണ്. നീ ജീവിക്കുനത് പോലെ ഒരിക്കല്‍ മരിക്കുകയും ചെയ്യും. നിന്നെ ദൈവം സൃഷ്ടിച്ചത് സവിശേഷമായ വെവേചനശക്തിയോടുകൂടിയാണ്. മറ്റു ജീവജാലകങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന ജന്മവാസനകള്‍ പോലും നിനക്ക് ലഭിക്കാത്തത് എന്ത് കൊണ്ടാണ്? നീ എന്ത് കൊണ്ടാണ് ഇന്നത്‌ ശേരിയെന്നും, ഇന്നത്‌ തെറ്റെന്നും ചൂണ്ടിക്കാണിക്കുന്നത്? ആരാണ് അത് നിങ്ങളെ പഠിപ്പിച്ചത്? എന്ത് കൊണ്ട് മറ്റു ജീവ ജാലകങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല? നിന്റെ കണ്ണുകള്‍ തേനീച്ചയെ ശ്രദ്ധിച്ചിട്ടില്ലേ? അവയുടെ ആശയ വിനിമയത്തിലെ സൂക്ഷ്മതാ ബോധം കണ്ടറിഞ്ഞവനല്ലെ നീ? പ്രകൃതിയില്‍ നിന്റെ കണ്ണിനെ കുളിര്‍പ്പിക്കുന്ന ഏതൊരു വസ്തുവും കൃത്യമായ ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. നീ ആസ്വദിച്ചു കുടിക്കുന്ന പാലിനെക്കുരിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പശുവിന്റെ ഉദരത്തില്‍ കാഷ്ഠത്തിനും രക്തത്തിനുമിടയില്‍ നിന്ന് ശുദ്ധമായ വെളുത്ത പാലിനെ ആരാണ് നിനക്ക് നല്‍കുന്നത്. എന്തേ നീ മാത്രം സംസാര ശേഷിയുള്ളവനായി? സൂര്യ ചന്ദ്ര ഗോളങ്ങളെ  കൃത്യമായ സഞ്ചാര പഥത്തിലൂടെ കറങ്ങുന്നതിനുള്ള ബലം പ്രകൃതിയില്‍ സ്ഥാപിച്ചത് ആരാണ്?  ഭയവും ആശയും ഉളവാക്കിക്കൊണ്ട് 'നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചു തരുന്നതും, ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അവയില്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. (30:24). മനുഷ്യ മനസ്സുകളില്‍ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തോട് മാത്രമാകുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ? നീ നിന്റെ ചിന്തകളെ അലങ്കരിക്കേണ്ടത് സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടാണ്. അവനെ സ്മരിക്കാത്ത വാക്കില്‍ നന്മയില്ല, അവനെ ഓര്‍ക്കാത്ത ഹൃദയത്തില്‍ പ്രകാശവുമില്ല. 


മരണത്തിന്റെ മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ നമ്മുടെ രഹസ്യ-പരസ്യ ജീവിതത്തെ ഒന്ന് സ്കാന്‍ ചെയ്തു നോക്കെണ്ടതില്ലെ? ബാല്യത്തിന്റെ ശിക്ഷണ കാലഘടത്തില്‍ മദ്രസയില്‍ നിന്ന് ലഭിച്ചിരുന്ന അക്ഷരജ്ഞാനങ്ങള്‍ മദ്രസയുടെ വരാന്തയില്‍ ഉപേക്ഷിച്ച് ക്യാമ്പസിന്റെ നിറങ്ങളുടെ ലോകത്തേക്ക് കയറിച്ചെന്നവരാണ് നമ്മള്‍. ഇന്ന് ആകാശ ഭൂമികളെക്കുറിച്ചും പ്രകൃതിയിലെ മഹാന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചും മനുഷ്യ ശരീരത്തെക്കുറിച്ചും പ്രകൃതിയില്‍ രൂപം കൊള്ളുന്ന പ്രതിഭാസങ്ങളെക്കുറിച്ചും കീറി മുറിച്ചു പഠിക്കുന്നു. എന്നാല്‍ അവയുടെ സൃഷ്ടാവിനെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിസ്മരിക്കുന്നു!! കൗമാരത്തിന്റെ നിറങ്ങളുടെ കാലഘട്ടം മുതലാണ്‌ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോയും നമ്മള്‍ വിലയിരുത്തിത്തുടങ്ങുന്നത്. അത് വരെ സ്വീകരിച്ച ആചാരാനുഷ്ടാനങ്ങളെയും വിശ്വാസ വൈകല്യങ്ങളെയും നമ്മള്‍ പ്രമാണങ്ങള്‍ വെച്ച് വിലയിരുത്താനുള്ള മാനസിക തയ്യാറെടുപ്പ്‌ നടത്തുന്നു. അവ പഠിക്കുന്നു, തിരുത്തേണ്ടവ തിരുത്തുന്നു. അതേ അവിടെ നിന്ന് ലഭിക്കുന്ന തിരിച്ചറിവാണ് നമ്മള്‍.

ക്യാമ്പസ്‌ ഇന്ന് ആഘോഷത്തില്ലാണ്. ഓരോ ദിവസവും ആഘോഷിക്കാനുള്ള കാരണമന്വേഷിച്ച് ഹോസ്റ്റല്‍ വരാന്തകളില്‍ പാട്ട് പാടി നൃത്തം ചവിട്ടി ലഹരികളില്‍ മുഴുകി അവര്‍ ചര്‍ച്ച ചെയ്തു. പ്രണയത്തിന്റെ കറുത്ത പൂക്കളാല്‍ ബന്ധിപ്പിക്കപ്പെട്ട സൌഹൃതങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാശിയുടെ മേല്‍ പ്രയാസമനുഭവിക്കുന്നവര്‍, പഠനത്തിനുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ചിട്ടും തികയാത്തവര്‍, മോഡികൂട്ടി പണം ദുര്‍വ്യയം ചെയ്യുന്നവര്‍ .... കുറ്റങ്ങള്‍ മാത്രമേ ക്യാമ്പസിനെക്കുറിച്ച് പലര്‍ക്കും സംസാരിക്കാനുള്ളൂ.  ക്യാമ്പസിനു മറ്റൊരു മുഖം കൂടി ഉണ്ട്, ആഘോഷ ലഹരിയില്‍ നിന്ന് മഹത്തായ വിനയത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും ധാര്‍മികതയുടെയും ആദര്‍ശം സ്വീകരിക്കുന്നവര്‍. അവര്‍ ചുരുക്കമായിരിക്കും, പക്ഷേ നാളെയുടെ പ്രതീക്ഷകളാണ് അവര്‍. അവര്‍ നന്മ കല്‍പ്പിക്കുന്നവരാന്, തിന്മകളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവരും മറ്റുള്ളവരെ തിന്മകളില്‍ നിന്ന് തടയുന്നവരുമാണ്. അവര്‍ മനുഷ്യന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഭൂമി സംസാരിക്കുന്ന ദിനത്തെ ഭയപ്പെടുന്നവരാണ്. അവിടേക്ക് വേണ്ടി വിഭവങ്ങള്‍ ഒരുക്കുന്നവരാണ്. നമ്മുടെ ഏകാന്തതകളില്‍  മൊബൈല്‍ സ്ക്രീനില്‍ തത്തിക്കളിക്കുന്ന കാഴ്ചകളെക്കുറിച്ചു ഒരു പക്ഷേ ക്യാമ്പസിലുള്ളവര്‍ക്ക് അറിയുമായിരിക്കും, കുടുംബത്തിലും നാട്ടിലും ഉള്ളവരതറിഞ്ഞില്ലെന്ന് വന്നേക്കും. പക്ഷേ നമ്മുടെ മൊബൈലുകളും ലാപ്ടോപുകളും ആ രഹസ്യങ്ങളെ ലോകര്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിയേ!!!!!!!!!!!! അതെ, തിരുത്തലുകള്‍ സാധ്യമാണ്. തൗബയുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ അല്ലാഹു തുറന്നു വെച്ചിരിക്കുകയാണ്. നമ്മള്‍ മാറണമെന്നു തീരുമാനിച്ചാല്‍, ഇന്ഷാ അല്ലാഹ്, അല്ലാഹു നമ്മെ മാറ്റും. അത്തരം മാറ്റങ്ങള്‍ക്കു ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എം.എസ്.എം അതിന്റെ പതിനെട്ടാമത് പ്രോഫ്കോണ്‍ 2014 Feb 7,8,9 തിയ്യതികളില്‍ പത്തനംത്തിട്ടയില്‍ വെച്ച് നടത്താനിരിക്കുകയാണ്, ഇന്ഷാ അല്ലാഹ്.