ഡിഗ്രി പ്രായം മുതല്‍ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള വിഭാഗമാണിത്. പ്രൊഫഷണല്‍, ആര്‍ട്സ്&സയന്‍സ്, അറബിക് എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുന്നത്. ഇതിനായി സംസ്ഥാനതലത്തില്‍ കാമ്പസ് പ്രവര്‍ത്തക സമിതി, ജില്ലാ കാമ്പസ് വിംഗ്, സംസ്ഥാനത്തെ മൊത്തം 25 റീജണുകളായി തിരിച്ച് ഓരോ റീജണുകള്‍ക്കും ഒരു ബോഡി എന്നിങ്ങനെയാണ് ഘടന.
Profcon
To the right goal through the right path’ എന്ന പ്രമേയത്തില്‍ പ്രൊഫഷണല്‍ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക് വേണ്ടി 1996 മുതല്‍ എം.എസ്.എം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സ് -. ദക്ഷിണേന്ത്യയിലെ മിക്ക കാമ്പസുകളും,ഡല്‍ഹി,ഭോപാല്‍,മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാമ്പസ് വിദ്യാര്‍ത്ഥികളും പ്രോഫ്കോണില്‍ സംബന്ധിക്കാറുണ്ട്. വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രോഫ്കോണ്‍ മൂന്നു ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യംപയാണ് സംഘടിപ്പിക്കുന്നത്.കേരളത്തിലും പുറത്തുമുള്ള ഇസ്ലാമിക പണ്ഡിതര്‍ മലയാളത്തിലും ഇംഗ്ലിഷിലുമായി പ്രധിനിധികളെ അഭിമുകീകരിക്കുന്നു.പ്രോഫ്കോണിനോടനുബന്ധിച്ച് നാഷണല്‍ സ്റ്റുഡന്‍റ്സ് സമ്മിറ്റ്,അധ്യാപകരുടെ സംഗമമായ ഫാകല്‍മീറ്റ്,ലീടേഴ്സ് സംഗമം,മെസ്സേജ് പവലിയന്‍,സൈബര്‍ വേള്‍ഡ് എന്നിവയും സംഘടിപ്പിക്കാറുണ്ട്.പൂര്‍ണമായും മള്‍ട്ടീമീഡിയ പ്രസന്‍ന്‍റെഷന്‍,ക്യാംപങ്ങങ്ങള്‍ക്ക് ഓരോ സമയവും ഇടപെടാനും പ്രതികരണം അറിയിക്കാനുമുള്ള അവസരം എന്നിവ പ്രോഗ്രാമിന്‍റെ സവിശേഷതയാണ്.പതിനാലാമത് പ്രോഫ്കോണിനു തൃശൂര്‍ നോളജ് പാര്‍കില്‍ 250 കാമ്പസില്‍ നിന്നായി 3500 പ്രധിനിധികള്‍ സംബന്ധിച്ചു.
മെഡിക്കല്‍ സ്റ്റുഡന്‍റ്സ് മീറ്റ്,ടെക്നിക്കല്‍ സ്റ്റുഡന്‍റ്സ് ഗാതറിംഗ്, മാനേജ്മെന്‍റ് സ്റ്റുഡന്‍റ്സ് മീറ്റ്,ലോ സ്റ്റുഡന്‍റ്സ് സമ്മിറ്റ്, പോളിടെക്നിക് സ്റ്റുഡന്‍റ്സ് മീറ്റ്,നഴ്സിംഗ് സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സ് തുടങ്ങി ഓരോ വിഭാഗം വിദ്യാര്‍ഥികളുടെയും പ്രത്യേക സംഗമങ്ങള്‍ പ്രോഫ്കോണിനു മുന്നോടിയായി നടത്തുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള കാമ്പസുകളെ വ്യത്യസ്ത റീജണുകളായി തിരിച്ച് ഓരോ റീജണും സംസ്ഥാന കാമ്പസ് വിംഗ് ഭാരവാഹികള്‍ നേരിട്ട് ശ്രദ്ധിച്ചാണ് രജിസ്ട്രേഷന്‍,പബ്ലിസിറ്റി,ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുന്നത്.
Signs
ഓരോ വര്‍ഷവും ആര്‍ട്സ് സയന്‍സ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഏകദിന സമ്മേളനം. രണ്ടായിരത്തിലധികം പ്രതിനിധികള്‍ സംബന്ധിക്കുന്നു. പ്രചാരണ പ്രവര്‍ത്തങ്ങള്‍ വഴി ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സന്ദേശം കൈമാറുന്നു.
സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പസ് യൂണിറ്റു സംഗമങ്ങള്‍,ക്യാമ്പസ് സെമിനാറുകള്‍.പാരലല്‍ കോളേജ് വിദ്യാര്‍ഥി സംഗമങ്ങള്‍,ലഖുലേഖ വിതരണം എന്നിവ നടക്കുന്നു.
ഇല്ലൂമിന
എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന ഓറിയന്‍റെഷന്‍ ക്യാമ്പ്.
കാമ്പസ് പ്രയാണം
ഓരോ ജില്ലയിലെയും കാമ്പസുകള്‍ കേന്ദ്രീകരിച്ച് അലങ്കരിച്ച വാഹനത്തില്‍ സന്ദേശ പ്രയാണം നടത്തുന്നു, ലഘുപ്രസംഗം, സന്ദേശരേഖകള്‍, സി.ഡികള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നു.
കാമ്പസ് ഡിബേറ്റ്
കാലികപ്രസക്തമായ വിഷയങ്ങള്‍ മുന്നില്‍ വെച്ച് പ്രഗല്‍ഭ പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന തുറന്ന സംവാദങ്ങള്‍ കാമ്പസ് പരിസരത്ത് സംഘടിപ്പിക്കുന്നു.
ഹൊറൈസന്‍ ക്യാമ്പസ് ഇന്റെറാക്ഷന്‍
വ്യത്യസ്ത ക്യാമ്പസ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഇസ്ലാമിക പണ്ഡിതന്മാരുടെ പാനല്‍ കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രോഗ്രാമാണിത്.
ഇന്‍സൈറ്റ് കാമ്പസ് പ്രതിനിധി സംഗമം
പ്രൊഫഷണല്‍, ആര്‍ട്സ്&സയന്‍സ്, അറബിക് കലാലയങ്ങളിലെ പ്രധിനിധികള്‍ക്ക് വേണ്ടി വര്‍ഷത്തില്‍ രണ്ടു തവണ സംഘടിപ്പിക്കുന്ന ഏകദിന ഒരിയന്‍റെഷന്‍ പ്രോഗ്രാം.
ക്യാമ്പസ് ഇന്റലക്ച്ചല്‍ മീറ്റ്
മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന സ്കോളര്‍ഷിപ്പ് വിതരണ സംഗമം ഏകദിന പഠന ക്യാംപായി സംഘടിപ്പിക്കുന്നു.
ഇതര പ്രവര്‍ത്തനങ്ങള്‍
ഹൈ സ്കൂള്‍ ,ഹയര്‍ സെക്കന്ററി വിദ്യാര്‍ഥിള്‍ക്കിടയില്‍ സാന്ദര്‍ഭിക ലഖുലേഖ വിതരണങ്ങള്‍ ,ക്വിസ് പ്രോഗ്രാമുകള്‍ ,സി . ഡി വിതരണം ഇന്റര്‍ സ്കൂള്‍ ക്വിസ് പ്രോഗ്രാം എന്നിവയും സംഘടിപ്പിക്കുന്നുണ്ട് .
No comments:
Post a Comment