തിരൂര്‍ : വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള അധാര്‍മിക പ്രവണതകള്‍ക്കെതിരെ സമഗ്ര ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജ്ജിതമാക്കണമെന്ന് എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ ഹൈസക്ക്-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു. സ്കൂള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൌണ്‍സിലിംഗ്, ഗൈഡ് പോലെയുള്ള
നിലവിലുള്ളസംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും ബോധവല്‍ക്കണ പരിപാടികള്‍ക്ക് ഒന്നിച്ച് മുന്നോട്ട് വരണം, ധാര്‍മിക പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്കൂള്‍ തല കലാ കായിക കലോത്സവങ്ങള്‍ ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകുന്നത് തടയാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം വെസ്റ്റ് ജില്ലയിലെ ഹയര്‍സെക്കണ്ടറി സ്ഥാപനങ്ങളില്‍ നിന്നുള്ള 1500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തിരൂര്‍ എം.എല്‍.എ സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്യാലപ് മെഗാ ക്വിസ് വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വ്വഹിച്ചു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍,, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, ഹാരിസിബ്നുസലീം, താജുദ്ദീന്‍ സ്വലാഹി, സി.എം സാബിര്‍ വാസ്, സി.മുഹമ്മദ് റാഫി, മൂസ സ്വലാഹി കാര, ശബീബ് സ്വലാഹി, യാസിര്‍ സ്വലാഹി ചെമ്പ്ര എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ ജാഫര്‍ പകര, സ്വാലിഹ് ഇബ്രാഹീം മുന്‍ഷീര്‍ അലി, നസീഫ്, കെ.കെ സ്വാലിഹ് അഹമ്മദ്, ഫലാഹ്.പി, നാസര്‍ തിരൂര്‍, ഇര്‍ഷാദ്.പി, എം.ടി, മൊയ്തീന്‍കുട്ടി കാരത്തൂര്‍, അബ്ദുല്‍ ലത്തീഫ്.പി, അബ്ദുറസാഖ് പി. എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment