*സാങ്കേതിക വിദ്യ ഗുണപരമായി ഉപയോഗപ്പെടുത്തണം** -**എം.എസ്.എം***
തിരൂര്‍ : ആധുനിക സാങ്കേതിക വിദ്യ ഗുണാത്മകമായി ഉപയോഗപ്പെടുത്താന്‍
വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ “
ഗ്യാലപ്പ്” മെഗാ ക്വിസ്സ് മല്‍സരം അഭിപ്രായപ്പെട്ടു. മത്സരങ്ങളും പഠന
രംഗത്തെ വെല്ലുവിളികളും നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സജ്ജരാകണം.
രാജ്യത്തിന്റെ നന്മയ്ക്ക് സാമൂഹിക പ്രതിബന്ധതയോടെ ക്രിയാത്മകമായി ഇടപെടാനും,
പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ വഴിയുള്ള തെരെഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
സ്വാഗതാര്‍ഹമാണ്. ഇന്റര്‍ നെറ്റ് വഴി അശ്ലീലതകള്‍ക്കും, വ്യക്തിഹത്യകള്‍ക്കും
കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും
സംഗമം ആവശ്യപ്പെട്ടു. നവംബര്‍ പത്തിന് കാരന്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തുന്ന “ഹൈസെക്” ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി
സമ്മേളനത്തിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്. എം.എസ്.എം സംസ്ഥാന
ജനറല്‍ സെക്രട്ടറി സി.എം അബ്ദുള്‍ ഖാലിഖ് ഉദ്ഘാടനം ചെയ്തു. ചെന്നെ ഐ.ഐ.ടി
നാലാം വര്‍ഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അജ്മല്‍ സി
ക്വിസ്സിന് നേതൃത്വം നല്‍കി. എം.എസ്.എം ജില്ലാ പ്രസിഡന്റ് നൗഷാദ് എ അധ്യക്ഷത
വഹിച്ചു. നബീര്‍ രണ്ടത്താണി ഹൈസക്കിന്റെ സന്ദേശം കൈമാറി
വിജയികള്‍ : ഒന്നാം സ്ഥാനം മാത്യു ജോണ്‍, ഷെബീര്‍ അഹമ്മദ്
(നവാമുകുന്ദ ഹയര്‍ സെക്കന്ററി സ്കൂള്‍, തിരുന്നാവായ). രണ്ടാം സ്ഥാനം
:മുഹമ്മദ് റാഷിദ്. കെ, ഫസീഹ് പി.ഒ,(ജി.എച്ച്.എസ്.എസ് തിരൂര്‍),
മൂന്നാം സ്ഥാനം :ശുഹൈബ്. കെ, ഫസല്‍ റഹ്മാന്‍ പി (എസ്.എം.എം.എച്ച്.എസ്.എസ്
രായിരമംഗലം താനൂര്‍). യാസിര്‍ ചെമ്പ്ര, ജാഫര്‍ പകര, സ്വാലിഹ് ഇബ്രാഹിം,
എന്‍.സാലിം, ഫഹദ് വി, നസീഫ് കെ, ഫലാഹ് പി, സല്‍മാന്‍. പി, ജലീല്‍ പി.കെ, നഹീം
ടി. ഒ, റഷീദ് എം.സി.സി , നാസര്‍ തിരൂര്‍, ഹാസില്‍. കെ, മുഹ്സിന്‍ പി, ഹാഫിസ്
കെ, എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment