ഞാനൊരുപാട് ക്ഷണിച്ചിട്ടുണ്ട് നിന്നെ, ഇതിനു മുൻപും..
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
അന്നോന്നുമില്ലാത്ത ഒരു ആധി ഇപ്പോൾ എന്നെ പിടികൂടിയിരിക്കുന്നു..
അവസാന വർഷമായതു കൊണ്ടാകണം.. ഇനി ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തലിനു നമ്മുടെ ജോലിയും ദൂരവും കാലവും ഒന്നും നമ്മെ അനുവദിച്ചില്ലെങ്കിലോ??
ഈ നുരയുന്ന പതക്കുള്ളിൽ നിന്നും രക്ഷപ്പെടണമെന്ന് എത്ര തവണ നീ തന്നെ എന്നോട് പറഞ്ഞിരിക്കുന്നു.. ഈ മനം മടുപ്പിക്കുന്ന പുകച്ചുരുളുകളിൽ നിന്നും രക്ഷയില്ലേ എന്നോർത്തു നീ എത്ര തവണ അലറിക്കരഞ്ഞിരിക്കുന്നു..ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നീയെത്ര കൊതിച്ചിരിക്കുന്നു.. പക്ഷെ അടുത്ത കുപ്പി വരുമ്പോൾ, പൊട്ടിക്കാത്ത അടുത്ത പാക്കറ്റ് വരുമ്പോൾ മോണ കാട്ടിച്ചിരിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ നീ ചിരിച്ചു കൊണ്ട് അതെടുത്തുപയോഗിക്കുന്നു.
സത്യം! നീ കാമ്പസിൽ വന്നത് ഇങ്ങനെയായിരുന്നില്ല. നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് ഫസ്റ്റ്ഇയർ ഹോസ്റ്റലിൽ വെച്ച് ചര്ച്ച ചെയ്തത് നീ ഓർക്കുന്നുണ്ടോ? ജീവിതഭാരം കൊണ്ട് പത്മൂന്നാം വയസ്സിൽ നാടുവിടേണ്ടി വന്ന പിതാവിന്റെ മകനാണെന്ന് നീയെന്നു എത്ര തവണ പറഞ്ഞിരിക്കുന്നു. ആ പാവം പിതാവിനു തിരിച്ചു കൊടുക്കാനുള്ള മകന്റെ കടമകളെക്കുറിച്ചു നീ വാചാലമായി സംസാരിച്ചിരുന്നു.
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
എന്തുണ്ട് നിനക്ക് തിരിച്ചു കൊടുക്കാൻ? ഇനിയും എഴുതിയെടുക്കാത്ത പേപ്പറുകളെക്കുറിച്ച് വീട്ടുകാർ അറിയുന്ന ഒരു ദിവസം നീ ആലോചിക്കാത്തതെന്ത്?
പഠിക്കാനുള്ള സാമർത്ഥ്യം , ക്രിയേറ്റിവിറ്റി, സൗന്ദര്യം, ആരോഗ്യം, നിന്റെ ഗംഭീരമായ ശബ്ദം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി നിന്നെ നശിപ്പിച്ചിരിക്കുന്നു.
ഇത് എന്റെ അവസാന ശ്രമം ആയിരിക്കാം. ഇതിനു മുന്പ് മൂന്നു കൊല്ലവും ഞാൻ നിന്നെ ക്ഷണിച്ചിട്ടുണ്ട്. വരാതിരിക്കാൻ നീ പറഞ്ഞേക്കാവുന്ന ന്യായീകരണങ്ങൾ എനിക്കറിയാം. അമ്മാവന്റെ അയൽവാസിയുടെ കല്യാണം, മിനി പ്രോജക്റ്റിന്റെ അവസാന മിനുക്കു പണി...അങ്ങനെയങ്ങനെ .. കറുത്ത പുകച്ചുരുളുകൾ ഊതിവിട്ടു കഴിഞ്ഞ വര്ഷം നീ പറഞ്ഞ കാരണം മുസ്ലിം പ്രസ്ഥാനങ്ങൾക്കിടയിലെ ഭിന്നിപ്പിൽ മനം മടുത്തു എന്നായിരുന്നു. വരാതിരിക്കാൻ ഇനിയും നിനക്ക് കാരണങ്ങൾ ഉണ്ടാകാം..
ഇതാ അവസാനവട്ടം ഞാൻ ക്ഷണിക്കുന്നു ആ പഴയ ഓജസ്സുള്ള നിന്നെ തിരിച്ചു കിട്ടാൻ. മറന്നു പോയ നമ്മുടെ ജീവിത ലക്ഷ്യത്തെ ഒന്ന് കൂടി ഓർമ്മപ്പെടുത്താൻ..നന്നാവണ്ടെടാ നമുക്ക് ?
വരൂ .....
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.
പ്രോഫ്കോണിലേക്ക്...ഫെബ്രുവരി 7,8,9 പത്തനംതിട്ടയിൽ.
No comments:
Post a Comment