Saturday, January 25, 2014

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌.... SHAMJITH KM

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌....

ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട് - ജീവന്‍ നല്‍കി വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യകനായ സ്രഷ്ടാവ്. ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി അവന്‍ സൃഷ്ടിച്ചു. മനുഷ്യനെ മണ്ണില്‍ നിന്നും, ജിന്നുകളെ തീജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമായി സൃഷ്ടിച്ചവന്‍. മനുഷ്യ-ജിന്ന് വര്‍ഗങ്ങളെ അവനെ ആരാധിക്കുന്നതിനു വേണ്ടി മാത്രമാണ് അവന്‍ സൃഷ്ടിച്ചത്. ഈ സന്ദേശം വിസ്മരിച്ച സമൂഹങ്ങളിലെക്ക് അവന്‍ ദൈവ ദൂതന്മാരെ അയച്ചു. എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്ഷ്യമേന്തെന്നും അവര്‍ മുഖേന സ്രഷ്ടാവ് നമ്മെ അറിയിച്ചു. അതനുസരിച്ച് പുണ്യം ചെയ്തവന് സ്വര്‍ഗ്ഗവും പാപം ചെയ്തവന് നരകവും അവന്‍ ഒരുക്കിവെച്ചു.


ശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ മനുഷ്യനു മുന്നില്‍ തുറക്കപ്പെട്ടു. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിക്ക്‌ ചുറ്റും വൃത്താകൃതിയില്‍ കറങ്ങുകയാണെന്നു നിരീക്ഷിച്ചു. ഈ പ്രപഞ്ച സങ്കല്‍പ്പത്തെ വികസിപ്പിച്ച ടോളമിയുടെ മാതൃകാപ്രപഞ്ചമായിരുന്നു ചര്‍ച്ചിന്റെ അഗീകാരത്തോടെ ശാസ്ത്ര ലോകത്ത് നിലനിന്നിരുന്നത്. പിന്നീട് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് കോപ്പര്‍നിക്കസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം ബ്യൂണോ ഇത് വെളിപ്പെടുത്തി. ബൈബിളിനെതിരായ സിദ്ധാന്തങ്ങള്‍  പ്രച്ചരിപ്പിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ചുട്ടു കൊന്നത് പതിനെട്ടാം നൂറ്റാണ്ടില്‍!! ആദ്യമായി ദൂരദര്‍ശിനി നിര്‍മിച്ചുകൊണ്ട് ഇതെ സിദ്ധാന്തത്തിനു ശക്തി പകര്‍ന്നിരുന്നത് ഗലീലിയോ ഗലീലിയായിരുന്നു. അദ്ദേഹം വധശിക്ഷയെ ഭയന്ന് താന്‍ കണ്ടെത്തിയതെല്ലാം തെറ്റായിരുന്നു എന്ന് ഇന്‍ക്വിസിഷന്‍ കോര്‍ട്ടിനു മുന്നില്‍ മനസ്സില്ലാ മനസ്സോടെ മൊഴി നല്‍കേണ്ടി വന്ന ശാസ്ത്രപ്രതിപയായിരുന്നു. പിന്നീട് കേപ്ലെര്‍ സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ elliptical path-ലൂടെ സഞ്ചരിക്കുകയാണെന്നു
കണ്ടെത്തി. എന്നാല്‍ എന്ത് കൊണ്ടാണ് ഇവ കൃത്യമായ സഞ്ചാരപഥത്തിലൂടെ മാത്രം സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നില്ല. 17 യാം നൂറ്റാണ്ടില്‍ ന്യൂട്ടണ്‍ തന്റെ universal law of gravitation നിലൂടെ ആ രഹസ്യം കണ്ടെത്തി. ഈ അടിത്തറയില്‍ നിന്നുകൊണ്ട് Albert Einstein 4D time space continum മെന്ന സാമാന്യ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പ്രയാസമുള്ള സങ്കല്‍പ്പത്തിനു രൂപം നല്‍കി. അദ്ദേഹത്തിന്റെ തന്നെ Theory of relativity സമയം ആപേക്ഷികമാണെന്നു സ്ഥാപിക്കുകയും ന്യൂട്ടണ്‍ന്റെ ചിന്തകളെ പിന്തള്ളുകയും ചെയ്തു. ശാത്രത്തിന്റെ കണ്ണുകള്‍ ആകാശത്തിരുന്നുകൊണ്ട് ലോകത്തെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ശരീരത്തിന്റെ വിസ്മയ ലോകത്തേക്ക്‌ വെളിച്ചം പകരുന്ന ജീനുകളെക്കുറിച്ചും പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഗവേഷണ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കുന്ന ഹിഗ്സ് ബോസോണുകളെക്കുറിച്ചുമുള്ള അറിവുകള്‍ അഹങ്കാരത്തിലെക്കല്ല, വിനയത്തിലെക്കാന് നമ്മെ നയിക്കേണ്ടത്.

രണ്ടു അര്‍ധകൊശങ്ങളായ പുരുഷ ബീജത്തെയും സ്ത്രീയുടെ അണ്ഡത്തെയും സംയോജിപ്പിച്ച് ഭ്രൂണമാക്കി ഹ്രസ്വമായ ഒരു കാലയളവിനുള്ളില്‍ ഗര്‍ഭാഷയത്തിനകത്ത് ലക്ഷണമൊത്ത ശിശുവാക്കി, മാതാവിന്റെ മാര്‍വിടത്തില്‍ നിന്ന് അനിതരമായ അമ്മിഞ്ഞപ്പാല്‍ ചുരത്തിത്തന്ന് നമ്മെ വളര്‍ത്തി അറിവും കഴിവുറ്റവനുമാക്കിയ കരുണാവാരിധിയായ ജഗന്നിയന്താവിനെ വിസ്മരിച്ചു കളഞ്ഞവരാണോ നമ്മള്‍??



അപാരമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിന്റെ വിസ്ഫോടനാനന്തരം (Hubbles big bang theory) തുടക്കം കുറിച്ച പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമുണ്ട്. അത് സ്വയം രൂപം കൊണ്ടാതല്ല. സമയത്തിനു അതീതമായൊരു

സൃഷ്ടിപ്പാണത്തില്‍ നീയലിച്ചു കാണുന്നത്. അറിവിന്റെ കിരണങ്ങള്‍ വെളിച്ചം വിതറുമ്പോള്‍ അജ്ഞതയുടെ മാറാപ്പുകള്‍ അപ്രത്യക്ഷമാകും. അത്യല്‍ഭുതമെന്നു തോന്നിച്ചിരുന്ന പലതും ശാസ്ത്രം നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ സാധാരനമാകുന്നു. എന്നാല്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഗ്രന്ഥമുണ്ട് - വിശുദ്ധ ഖുര്‍ആന്‍!!! അത് മനുഷ്യ സമൂഹത്തിനു സൂക്ഷ്മജ്ഞാനം അപ്രാപ്യമായ ചിയ മേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

  1. അന്ത്യസമയം എപ്പോള്‍ - പ്രപഞ്ചത്തിനു തുടക്കം പോലെ ഒരു ഒടുക്കവുമുണ്ട് !!
  2. മഴ, അതിന്റെ തോത്
  3. ഗര്‍ഭാശയത്തിലെ കാര്യങ്ങളെക്കുറിച്ച് 
  4. നാളെ എന്ത് സംമ്പാദിക്കും, എന്ത് നഷ്ടപ്പെടും.
  5. എപ്പോള്‍ എവിടെ വെച്ച് ഒരാളുടെ മരണം സംഭവിക്കും
  6. ആത്മാവിനെക്കുറിച്ചുള്ള അറിവ്



മനുഷ്യാ, നീയൊരു സൃഷ്ടിയാണ്. നീ ജീവിക്കുനത് പോലെ ഒരിക്കല്‍ മരിക്കുകയും ചെയ്യും. നിന്നെ ദൈവം സൃഷ്ടിച്ചത് സവിശേഷമായ വെവേചനശക്തിയോടുകൂടിയാണ്. മറ്റു ജീവജാലകങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന ജന്മവാസനകള്‍ പോലും നിനക്ക് ലഭിക്കാത്തത് എന്ത് കൊണ്ടാണ്? നീ എന്ത് കൊണ്ടാണ് ഇന്നത്‌ ശേരിയെന്നും, ഇന്നത്‌ തെറ്റെന്നും ചൂണ്ടിക്കാണിക്കുന്നത്? ആരാണ് അത് നിങ്ങളെ പഠിപ്പിച്ചത്? എന്ത് കൊണ്ട് മറ്റു ജീവ ജാലകങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല? നിന്റെ കണ്ണുകള്‍ തേനീച്ചയെ ശ്രദ്ധിച്ചിട്ടില്ലേ? അവയുടെ ആശയ വിനിമയത്തിലെ സൂക്ഷ്മതാ ബോധം കണ്ടറിഞ്ഞവനല്ലെ നീ? പ്രകൃതിയില്‍ നിന്റെ കണ്ണിനെ കുളിര്‍പ്പിക്കുന്ന ഏതൊരു വസ്തുവും കൃത്യമായ ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. നീ ആസ്വദിച്ചു കുടിക്കുന്ന പാലിനെക്കുരിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പശുവിന്റെ ഉദരത്തില്‍ കാഷ്ഠത്തിനും രക്തത്തിനുമിടയില്‍ നിന്ന് ശുദ്ധമായ വെളുത്ത പാലിനെ ആരാണ് നിനക്ക് നല്‍കുന്നത്. എന്തേ നീ മാത്രം സംസാര ശേഷിയുള്ളവനായി? സൂര്യ ചന്ദ്ര ഗോളങ്ങളെ  കൃത്യമായ സഞ്ചാര പഥത്തിലൂടെ കറങ്ങുന്നതിനുള്ള ബലം പ്രകൃതിയില്‍ സ്ഥാപിച്ചത് ആരാണ്?  ഭയവും ആശയും ഉളവാക്കിക്കൊണ്ട് 'നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചു തരുന്നതും, ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അവയില്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. (30:24). മനുഷ്യ മനസ്സുകളില്‍ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തോട് മാത്രമാകുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ? നീ നിന്റെ ചിന്തകളെ അലങ്കരിക്കേണ്ടത് സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടാണ്. അവനെ സ്മരിക്കാത്ത വാക്കില്‍ നന്മയില്ല, അവനെ ഓര്‍ക്കാത്ത ഹൃദയത്തില്‍ പ്രകാശവുമില്ല. 


മരണത്തിന്റെ മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ നമ്മുടെ രഹസ്യ-പരസ്യ ജീവിതത്തെ ഒന്ന് സ്കാന്‍ ചെയ്തു നോക്കെണ്ടതില്ലെ? ബാല്യത്തിന്റെ ശിക്ഷണ കാലഘടത്തില്‍ മദ്രസയില്‍ നിന്ന് ലഭിച്ചിരുന്ന അക്ഷരജ്ഞാനങ്ങള്‍ മദ്രസയുടെ വരാന്തയില്‍ ഉപേക്ഷിച്ച് ക്യാമ്പസിന്റെ നിറങ്ങളുടെ ലോകത്തേക്ക് കയറിച്ചെന്നവരാണ് നമ്മള്‍. ഇന്ന് ആകാശ ഭൂമികളെക്കുറിച്ചും പ്രകൃതിയിലെ മഹാന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചും മനുഷ്യ ശരീരത്തെക്കുറിച്ചും പ്രകൃതിയില്‍ രൂപം കൊള്ളുന്ന പ്രതിഭാസങ്ങളെക്കുറിച്ചും കീറി മുറിച്ചു പഠിക്കുന്നു. എന്നാല്‍ അവയുടെ സൃഷ്ടാവിനെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിസ്മരിക്കുന്നു!! കൗമാരത്തിന്റെ നിറങ്ങളുടെ കാലഘട്ടം മുതലാണ്‌ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോയും നമ്മള്‍ വിലയിരുത്തിത്തുടങ്ങുന്നത്. അത് വരെ സ്വീകരിച്ച ആചാരാനുഷ്ടാനങ്ങളെയും വിശ്വാസ വൈകല്യങ്ങളെയും നമ്മള്‍ പ്രമാണങ്ങള്‍ വെച്ച് വിലയിരുത്താനുള്ള മാനസിക തയ്യാറെടുപ്പ്‌ നടത്തുന്നു. അവ പഠിക്കുന്നു, തിരുത്തേണ്ടവ തിരുത്തുന്നു. അതേ അവിടെ നിന്ന് ലഭിക്കുന്ന തിരിച്ചറിവാണ് നമ്മള്‍.

ക്യാമ്പസ്‌ ഇന്ന് ആഘോഷത്തില്ലാണ്. ഓരോ ദിവസവും ആഘോഷിക്കാനുള്ള കാരണമന്വേഷിച്ച് ഹോസ്റ്റല്‍ വരാന്തകളില്‍ പാട്ട് പാടി നൃത്തം ചവിട്ടി ലഹരികളില്‍ മുഴുകി അവര്‍ ചര്‍ച്ച ചെയ്തു. പ്രണയത്തിന്റെ കറുത്ത പൂക്കളാല്‍ ബന്ധിപ്പിക്കപ്പെട്ട സൌഹൃതങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാശിയുടെ മേല്‍ പ്രയാസമനുഭവിക്കുന്നവര്‍, പഠനത്തിനുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ചിട്ടും തികയാത്തവര്‍, മോഡികൂട്ടി പണം ദുര്‍വ്യയം ചെയ്യുന്നവര്‍ .... കുറ്റങ്ങള്‍ മാത്രമേ ക്യാമ്പസിനെക്കുറിച്ച് പലര്‍ക്കും സംസാരിക്കാനുള്ളൂ.  ക്യാമ്പസിനു മറ്റൊരു മുഖം കൂടി ഉണ്ട്, ആഘോഷ ലഹരിയില്‍ നിന്ന് മഹത്തായ വിനയത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും ധാര്‍മികതയുടെയും ആദര്‍ശം സ്വീകരിക്കുന്നവര്‍. അവര്‍ ചുരുക്കമായിരിക്കും, പക്ഷേ നാളെയുടെ പ്രതീക്ഷകളാണ് അവര്‍. അവര്‍ നന്മ കല്‍പ്പിക്കുന്നവരാന്, തിന്മകളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവരും മറ്റുള്ളവരെ തിന്മകളില്‍ നിന്ന് തടയുന്നവരുമാണ്. അവര്‍ മനുഷ്യന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഭൂമി സംസാരിക്കുന്ന ദിനത്തെ ഭയപ്പെടുന്നവരാണ്. അവിടേക്ക് വേണ്ടി വിഭവങ്ങള്‍ ഒരുക്കുന്നവരാണ്. നമ്മുടെ ഏകാന്തതകളില്‍  മൊബൈല്‍ സ്ക്രീനില്‍ തത്തിക്കളിക്കുന്ന കാഴ്ചകളെക്കുറിച്ചു ഒരു പക്ഷേ ക്യാമ്പസിലുള്ളവര്‍ക്ക് അറിയുമായിരിക്കും, കുടുംബത്തിലും നാട്ടിലും ഉള്ളവരതറിഞ്ഞില്ലെന്ന് വന്നേക്കും. പക്ഷേ നമ്മുടെ മൊബൈലുകളും ലാപ്ടോപുകളും ആ രഹസ്യങ്ങളെ ലോകര്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിയേ!!!!!!!!!!!! അതെ, തിരുത്തലുകള്‍ സാധ്യമാണ്. തൗബയുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ അല്ലാഹു തുറന്നു വെച്ചിരിക്കുകയാണ്. നമ്മള്‍ മാറണമെന്നു തീരുമാനിച്ചാല്‍, ഇന്ഷാ അല്ലാഹ്, അല്ലാഹു നമ്മെ മാറ്റും. അത്തരം മാറ്റങ്ങള്‍ക്കു ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എം.എസ്.എം അതിന്റെ പതിനെട്ടാമത് പ്രോഫ്കോണ്‍ 2014 Feb 7,8,9 തിയ്യതികളില്‍ പത്തനംത്തിട്ടയില്‍ വെച്ച് നടത്താനിരിക്കുകയാണ്, ഇന്ഷാ അല്ലാഹ്.


No comments:

Post a Comment