Thursday, October 31, 2013

വരുന്നു വീണ്ടും പ്രോഫ്കോൻ

അസ്സലാമുഅലൈക്കും
വരുന്നു വീണ്ടും പ്രോഫ്കോൻ ഇന്ഷാ അള്ളാഹു  ..ഇസ്ലാഹി വിദ്യാർത്ഥികളുടെ കർമ സരണികളിൽ ഇനി വിശ്രമമില്ലാത്ത നാളുകൾ...18 ആമത് പ്രോഫ്കോൻ  ഇസ്ലാഹി സംഘടന ശേഷി നന്നേ കുറവായ പത്തനംതിട്ടയുടെ വിരിമാറിൽ ആണ് MSM ഒരുക്കാൻ ഉധേശികുന്നത്...ലക്‌ഷ്യം ധീനിന്റെയും  ഇസ്ലാഹിന്റെയും ഈ വെളിച്ചം ഇനിയും എത്തിയിടില്ലാത്ത ഇത്തരം പ്രദേശങ്ങളിൽ എത്തിക്കാൻ കര്മോത്സുകരായ MSM പ്രവർത്തകർ അണിയിചോരുകുന്ന കര്മ്മ പദ്ധതികളുടെ പരിസമാപ്തി കുറിച്ച് 2014 ഫെബ്രുവരി 7,8,9 തിയതികളിലായി പ്രോഫ്കോൻ നടക്കുകയാണ് .പ്രാര്തിക്കാനും പ്രവര്തിക്കാനും നാം മറക്കാതിരിക്കുക ...
അതെ ക്യാമ്പസുകളുടെ അകത്തളങ്ങളിൽ കഞ്ജാവു  അടിച്ചും മദ്യത്തിൽ അഴിഞാടിയും കഴിയുന്ന ,ഇതൊക്കെയാണ് ജീവിതത്തിന്റെ ആസ്വാധനങ്ങൾ എന്ന് കരുതുന്ന ,അല്ലാഹുവിനെ അറിയാത്ത ,രസൂലിന്റെ മാര്ഗത്തെ അറിയാത്ത ,ആ റസൂൽ പഠിപിച്ച ധീനും അതിന്റെ ലക്ഷ്യമായ പരലോകത്തെയും അറിയാത്ത അനേകായിരങ്ങൾക്ക് ഈ സത്യാ സന്ദേശത്തെ പകര്ന്നു നൽകാൻ അതിനു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ,നാളെ രബ്ബിനോട് മറുപടി പറയാൻ ..പുതിയ വാധായങ്ങൾ തുറന്നു ,ഇസ്ലാഹിന്റെ വെളിച്ചം എത്താത്ത മുഴുവൻ ക്യാമ്പസിലും MSM കയറി ചെല്ലുകയാണ് ..ഇസ്ലാഹി പ്രസ്ഥാനത്തിന് സംഘടന ശേഷിയും ആൾ ബലവും കുറഞ്ഞ ഒരു പ്രദേശം ആയിട്ട് കൂടി ഈ സ്ഥലത്തെയും അവിടുത്തെ പോരായ്മകളെയും MSM നെജ്ജിലെറ്റിയത് വലിയ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടാണ്‌ ...നമ്മളില്ല എങ്കിൽ പ്രബോധനം എത്താത്ത ,ജീവിത ലക്ഷ്യത്തെ തിരിച്ചറിയാതെ പോകുന്ന ആ ക്യാമ്പസുകളിലെ അകത്തളങ്ങളിൽ തൗഹീധിന്റെ സുന്നതിന്റെ,ഇസ്ലാമിക ജീവിത ശൈലിയുടെ പ്രതിഭകളെ വാർത്തെടുക്കുക.MSM നട്ടുവളർത്തിയ ഈ വൃക്ഷങ്ങൾ നാളെ വളര്ന്നു പുഷ്പിച്ചും ,കായ്ച്ചും ,തണലേകിയും മറ്റൊരു സമൂഹത്തിനു മുതൽ കൂട്ടാവുമ്പോൾ   അതിലൂടെ കിട്ടുന്ന എന്നെന്നും അവശേഷിക്കുന്ന സ്വര്ഗത്തിലെ അനുഭൂതികളിൽ ,ഞങ്ങള്ക്ക് കിട്ടുന്ന അല്ലാഹുവിന്റെ വാഗ്ദാനം ചെയ്യപെട്ട വിഭവങ്ങൾ....അത് മാത്രമാണ് ലക്‌ഷ്യം ...
നവോധാനതിന്റെ പുതിയ ഒരു ആണ്ടിലേക്ക് ഈ കൈത്തിരി ഏറ്റു വാങ്ങുമ്പോൾ അർപിക്കപെട്ട വിശ്വാസവും കര്മ്മ പദ്ധതികളും വിജയത്തിലെത്താൻ കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് തേടുക ...
അതുകൊണ്ട് ഒരു കുട്ടിക്ക് പോലും നമ്മുടെ ആധാര്ഷവും ഇസ്ലാമിന്റെ വെളിച്ചവും കിട്ടാതെ പോയിക്കൂടാ...കർമ്മ-പ്രയോഗിക മണ്ഡലത്തിൽ ഒരാൾ പോലും തളരാതെ നെജ്ജിലെറ്റുക നാം ...വരുന്ന 18 ആമത് പ്രോഫ്കോനിനെ..ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഒരു ക്യാമ്പസിൽ നമ്മുടെ ലഖുലേഖ കാത്തിരിക്കുന്ന ,നമ്മുടെ cd കേൾക്കേണ്ട,നമ്മുടെ ഒരു സംസാരം -ഒരുപക്ഷെ വായിൽ നിന്നുയരുന്ന പുകച്ചുരുളുകളെയും മനസ്സിൽ നിന്നുയരുന്ന പുക ചുരുളുകളെയും ഒരു പോലെ നീക്കം ചെയ്തേക്കാവുന്ന ആ ഒരു കുട്ടി ......അല്ല ...നാളെ നിങ്ങള്ക്ക് പകരം പ്രോഫ്കോൻ സങ്കെടുപ്പികേണ്ട ആ കുട്ടി ....അതിലും ഉപരിയായി പരലോകത്തെ നിന്റെ സമ്പാദ്യം..... കാത്തിരിക്കുന്നു നിന്നെ എങ്ങോ?! എവിടെയോ ?!...അവനെ കണ്ടെത്തി പരിവർത്തനത്തിന്റെ വിത്തുകൾ അവന്റെ ഹൃദയത്തിൽ കോറിയിടാൻ ഒരുങ്ങുക ...നമ്മിലൂടെ ,നമ്മുടെ പ്രോഫ്കോനിലൂടെ ഇസ്ലാഹി കർമ്മ യൌവനത്തിന്റെ ഈ പ്രസരിപ്പ് അല്ലാഹുവിന്റെ ഈ ധീനിന്റെ ഉന്നതിക്കും പ്രബോധനത്തിനും ഉപയോഗിക്കുക ....എന്നെകൊണ്ട്‌ കഴിയും പോലെ പ്രവര്തിക്കാൻ ഞാൻ ഒരുക്കമാണ് ...അല്ല ...നമ്മൾ ഒരുക്കമാണ് ...ഇല്ലേ .....നമ്മൾ ഒരുക്കമല്ലേ ......???? അതെ എന്നാ ഉത്തരമാണ് എങ്കിൽ കാലചക്രം തിരിയുമ്പോൾ നമ്മളുടെ ഈ ലോക വാസത്തിന്റെഅന്ത്യം കുറിക്കും മുമ്പ് പ്രവര്ത്തിക്കുക ...അല്ലാഹു അനുഗ്രഹിക്കട്ടെ

No comments:

Post a Comment